ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച് നടന്നു. കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കെ എം സി സംസ്ഥാന കമ്മറ്റിയുടെ പുനഃസംഘടനയും കുടുംബ സംഗമവും, കന്നഡ രാജ്യോത്സവവും നവംബറിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ അരുൺകുമാർ, മോണ്ടി മാത്യു, നന്ദകുമാർ കൂടത്തിൽ, ഡാനി ജോൺ, ജേക്കബ് മാത്യു, ഷാജി ജോർജ്, ഷാജിൽ കുമാർ, അഡ്വ. മാത്യു വർഗീസ്, സന്ദീപ് നായർ, അബ്ദുൽ ഗഫൂർ, നിമ്മി രവീന്ദ്രൻ, അഡ്വ.വിഷ്ണു നാരായണൻ, ഷാഹിൻ, അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
SUMMARY: Karnataka Malayali Congress State Executive Meeting
SUMMARY: Karnataka Malayali Congress State Executive Meeting
















