യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് മുഹമ്മദ് നാസിം (39) ആണ് അറസ്റ്റിലായത്.

യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം വയർ കൊണ്ട് കൈകൾ ബന്ധിച്ച് മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. സർജാപുരയിലാണ് സംഭവം. പ്രദേശത്തെ ഓടയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിൽ യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി.

ഭർത്താവ് നാസിമിന് ഒപ്പമാണ് യുവതി ബെംഗളുരുവിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പല കാര്യങ്ങളുടെയും പേരിൽ നിരന്തരം വഴക്കുണ്ടായിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ഇരു കൈകളും കെട്ടി ഓടയിൽ ഉപേക്ഷിച്ചു.

തുടർന്ന് ആറ് മക്കളെയും കൊണ്ട് സ്വദേശമായ ബിഹാറിലെ മുസഫർപൂരിലേക്ക് ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം മുതൽ ഭർത്താവിനെയും കാണാനില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. നാസിമിന്റെ രണ്ടാം ഭാര്യയാണ് ഖാത്തുൻ. ആദ്യ ഭാര്യയിൽ ഇയാൾക്ക് നാല് മക്കളും രണ്ടാം ഭാര്യയിൽ രണ്ട് മക്കളുമാണുള്ളത്.

TAGS: BENGALURU | CRIME
SUMMARY: Husband arrested for killing wife in blr

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ തുടരുന്നു; ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ...

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് 3 ലക്ഷം തട്ടിയെടുത്തു; 82-കാരൻ സൈബർ തട്ടിപ്പിന് ഇരയായി

ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി 82-കാരനായ ബെംഗളൂരു സ്വദേശിയിൽ നിന്ന്...

‘ഏകം’ നാടക സമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനിൽ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരം...

കേരളത്തിന് അതിവേഗ റെയില്‍ പാതയും, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല; പദ്ധതികള്‍ ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ...

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം,കാസറഗോഡ് ജില്ലകളില്‍...

കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ...

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

Related Articles

Popular Categories