ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘മിഷൻ സമുദ്ര’പദ്ധതി പ്രധാനമായും മുന്നോട്ടുവെച്ചുകൊണ്ടുള്ള സമഗ്രമായ വികസന നിർദേശങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളും പദ്ധതികളും ചർച്ചയായ കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു.
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉത്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. 1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണനയും പരിഗണനയും നൽകണമെന്ന് വി ഡി സതീശൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജി.ഡി.പി. കണക്കെടുപ്പിലെ അപാകങ്ങൾ പരിഹരിക്കുക, അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്ക് മുമ്പിൽ ഉന്നയിച്ചു.
SUMMARY: Meeting with Prime Minister Narendra Modi, Chief Minister V.D. Satishan















