കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ചില കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ട്.
SUMMARY: Shigella again in Kozhikode; A four-year-old boy was diagnosed with the disease in Vadakara
















