വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

ബെംഗളൂരു: വിവാഹശേഷം വരന് വെഡ്ഡിംഗ് ഫോട്ടോയും വീഡിയോയും മാറ്റി നൽകിയ സംഭവത്തിൽ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരു എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ ആര്‍. പ്രസന്നകുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബെംഗളൂരു അര്‍ബന്‍ രണ്ടാം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഹര്‍ജി പരിഗണിച്ചത്. മാര്‍ച്ചിലാണ് പ്രസന്ന കുമാര്‍ ഹര്‍ജി നല്‍കിയത്. ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോട്ടോ സ്റ്റുഡിയോ ഉടമസ്ഥനും, ഫോട്ടോഗ്രാഫറുമായ നാഗേഷ് ബന്ദപിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വിവാഹശേഷം വരന് സ്റ്റുഡിയോ അധികൃതര്‍ കൈമാറിയത് മറ്റൊരാളുടെ വിവാഹഫോട്ടോയും വീഡിയോയും അടങ്ങിയ സിഡി ആയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രസന്നകുമാർ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. വരന്റെ അപേക്ഷ പരിഗണിച്ച കോടതി ഫോട്ടോഗ്രാഫറോട് വരൻ കൈമാറിയ തുകയിൽ 20000 രൂപ മടക്കി നല്‍കാനും 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ആവശ്യപ്പെട്ടു.

2021 ഡിസംബര്‍ 29നായിരുന്നു പ്രസന്നകുമാറിന്റെ വിവാഹം. വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനായി പ്രസന്നകുമാര്‍ നാഗേഷുമായി വിവാഹത്തിന് മുമ്പ് കരാറിലേര്‍പ്പെടുകയും 40,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തതായി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍, വിവാഹത്തിന് ശേഷം നാഗേഷ് ഫോട്ടോ ആല്‍ബവും സിഡിയും കൃത്യസമയത്ത് പ്രസന്ന കുമാറിന് നല്‍കിയില്ല.

കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ നാഗേഷ് പാലിച്ചില്ലെന്നും ആല്‍ബം കൈമാറുന്നതിന് ഒഴികഴിവുകള്‍ പറഞ്ഞതായും ഹര്‍ജിയില്‍ പ്രസന്ന കുമാർ ആരോപിച്ചു. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രസന്നകുമാര്‍ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും 34,000 രൂപ ഇനിയും നല്‍കാനുണ്ടെന്നും നാഗേഷ് മറുപടിയില്‍ വ്യക്തമാക്കി. നാഗേഷിന്റെ വാദം മറ്റൊരു ഹർജിയായി മാത്രമേ പരിഗണിക്കുവെന്നും നിലവിൽ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.

TAGS: KARNATAKA | COURT
SUMMARY: Court sues photogrpher on exchanging wrong wedding album to the client

Hot this week

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം...

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഓള്‍ കേരള ഗോള്‍ഡ്...

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളക്ക് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ...

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം...

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

Related Articles

Popular Categories