20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോഴിക്കോട്: നീണ്ടനാളത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവില്‍ ഫറോക് സ്വദേശി അബ്ദുല്‍ റഹിം ജന്മനാട്ടില്‍ തിരിച്ചെത്തി. സൗദി ജയിലിലെ 20 വര്‍ഷത്തെ ദുരിതത്തിന് ശേഷം റി​യാ​ദി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.35-ഓ​ടെ​യാ​ണ് റ​ഹീം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. റഹീം നിയമസഹായ സമിതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ സ്വീകരണം നല്‍കി. മ​ക​ന്‍റെ മു​ഖ​മൊ​ന്ന് കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണീ​രോ​ടെ കാ​ത്തി​രു​ന്ന എ​ൺ​പ​ത് വ​യ​സ്സാ​യ ഉ​മ്മ ഫാ​ത്തി​മ​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ​യും കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുറഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. ഇന്നലെയാണ് അബ്ദുല്‍ റഹിം ജയില്‍ മോചിതനായത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. ജയില്‍ അധികൃതര്‍ തന്നെ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. എമിഗ്രേഷന്‍ ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ സൗദിയില്‍ ജയിലിലായിരുന്ന റഹീം ജനകീയ ഇടപെടലിലൂടെ 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയാണ് ജയില്‍മോചിതനായത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു. റഹീം മോചനസമിതി എന്ന പേരിലാണ് നാട്ടുകാര്‍ ഒത്തുകൂടിയത്.

2006 ല്‍ ഡ്രൈവര്‍ ജോലിയുമായി സൗദിയില്‍ എത്തിയത്. പിന്നീട് റഹീം ​േ​നാക്കിയിരുന്ന ​​ സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 14 വയസ്സുകാരന്‍ മകന്റെ അവിചാരിത മരണത്തെത്തുടര്‍ന്ന് റഹീം സൗദി അറേബ്യയില്‍ ജയിലിലായയത്. 20 വര്‍ഷം ജയിലില്‍ കിടന്ന ​േ​ശഷം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, ദയാധനത്തിന്റെ അടിസ്ഥാനത്തില്‍ റഹീമിന് മാപ്പ് നല്‍കാന്‍ ഇരയുടെ കുടുംബം സമ്മതിക്കുകയായിരുന്നു.

സൗദി അറേബ്യയിലെ അധികൃതരുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്. റഹീമിന്റെ മോചനത്തിനും നാട്ടിലേക്കുള്ള മടങ്ങിവരവിനും ശേഷവും, ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകയില്‍ നിന്ന് 11.5 കോടിയിലധികം രൂപ ബാക്കിയുണ്ട്. ഈ തുക എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ച് പൊതുജനങ്ങളുമായും സുഹൃത്തുക്കളുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മിറ്റിയും റഹീമിന്റെ കുടുംബവും അറിയിച്ചു.
SUMMARY: 20 years of imprisonment ends; Abdul Rahim returns to his hometown

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

Related Articles

Popular Categories