മരിച്ച ​ഗു​ണ്ടാ​ത്ത​ല​വ​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ വീട്ടിൽ റെ​യ്ഡ്; അ​ഞ്ച് കോ​ടി രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന് വൻതോതിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തു. ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്. അഞ്ചുകോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും തോക്കുകളടക്കമുള്ള ആയുധങ്ങളും 21 ലക്ഷം രൂപയുടെ സ്വർണവും ഇതിലുൾപ്പെടുമെന്ന് പോലീസ് അറിയിച്ചു.

റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ ബാ​ബ ഫ​ർ​സാ​ന്‍റെ ര​ണ്ടാം ഭാ​ര്യ ഷീ​ല ഗ​ണ​പ​ത്‌​റാ​വു സാ​ൽ​വെ മാ​ത്ര​മാ​ണ് ബം​ഗ്ലാ​വി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​ക​ളി​ൽ നി​ന്നും മു​റി​ക​ളി​ൽ നി​ന്നു​മാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 100, 200, 50,20,10 രൂ​പ​ക​ളു​ടെ നോ​ട്ടു​ക​ളാ​യിട്ടാണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഇ​തോ​ടെ നോ​ട്ടു​ക​ൾ എ​ണ്ണാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഞ്ച് നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ടി​വ​ന്നു. എ​ല്ലാം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് 5.26 കോ​ടി രൂ​പ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തി​നു​പു​റ​മേ ര​ണ്ട് പി​സ്റ്റ​ളു​ക​ൾ, നാ​ല് റൈ​ഫി​ളു​ക​ൾ, ര​ണ്ട് എ​യ​ർ ഗ​ണ്ണു​ക​ൾ, ഒ​രു വാ​ൾ, മൂ​ന്ന് ക​ഠാ​ര, ക​ത്തി​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഇ​തി​ന് പു​റ​മെ 21.3 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ട്ടു ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രു​ന്ന വെ​ള്ളി​യും, വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ 45 കു​പ്പി മ​ദ്യ​വും ബം​ഗ്ലാ​വി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ആ​യു​ധ​ങ്ങ​ളി​ൽ ചി​ല​തി​ന് ബാ​ബ ഫ​ർ​സാ​ന്‍റെ പേ​രി​ൽ ലൈ​സ​ൻ​സ് ഉ​ണ്ടെ​ങ്കി​ലും പി​സ്റ്റ​ളി​ന് യാ​തൊ​രു​വി​ധ രേ​ഖ​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വിവിധ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 1990-കളിലെ ചില കേസുകളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുടെ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Raid at the house of deceased gangster Baba Farsan; Rs. 5 crore and weapons seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

Related Articles

Popular Categories