സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 കാരനായ ​ഗിരീഷ് സാവന്ത് 20 കാരിയായ അഞ്ജലി അംബി​ഗറെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 18 ന് ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിൽ വിദ്യാർഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അഞ്ജലിയും കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നതിനാൽ എന്താണ് ഇതിന് കാരണമാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ടെന്നും സാധ്യമെങ്കിൽ താനും അവിടെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്നും ഭരണത്തിലുള്ള പിടി നഷ്‌ടപ്പെട്ടെന്നും ആരോപിച്ച് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് ആരോപിച്ച് സിദ്ധരാമയ്യയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

Related Articles

Popular Categories