ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. തളാപ്പ് സ്വദേശി ഫസീൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇംറാനെ പരുക്കുകളോടെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിങ് വിദ്യാര്‍ഥികളായ ഇരുവരും ബൈക്കില്‍ നാട്ടിലേക്കു പോകുന്നതിനിടെ മാണ്ഡ്യക്ക് സമീപം സര്‍വീസ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന വേറൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞു ഓൾ ഇന്ത്യ കെ.എം.സി.സി നേതാക്കളായ റഷീദ് മാണ്ഡ്യ, സഹീർ മൈസൂരു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫസീൽ മരിച്ചു. വിവരമറിഞ്ഞ് ഫസീലിന്റെ ബന്ധുക്കൾ നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
SUMMARY: Malayali youth dies in bike accident in Bengaluru; friend injured.
















