വേനലവധി ആഘോഷമാക്കാം; ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും 14 ദിവസത്തെ സമ്മർ സ്‌പെഷ്യൽ ട്രെയിൻ യാത്ര, കേരളത്തിൽ 8 സ്റ്റോപ്പുകൾ

തിരുവനന്തപുരം: വേനലവധിക്കാലത്ത് ഭൂട്ടാനിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലാണ് സമ്മർ സ്പെഷ്യൽ ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 25-ന് തുടങ്ങി രണ്ടാഴ്ച നീളുന്ന മൂന്ന് പാക്കേജുകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മധുരയിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ ,ഒറ്റപ്പാലം, പാലക്കാട്,എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ആദ്യത്തെ പാക്കേജിൽ ഗാങ്‌ടോക്, ഡാർജിലിങ്ങ് തുടങ്ങിയ നഗരങ്ങളും രണ്ടാമത്തെ പാക്കേജിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവാഹത്തി, ഷില്ലോങ്ങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി എന്നിവിടങ്ങളും മൂന്നാമത്തെ പാക്കേജിൽ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ സ്ഥലങ്ങളുമാണുള്ളത്.

യാത്രയിലുടനീളം ഇൻഷ്വറൻസ്, ഹോട്ടലുകളിലെ താമസ സൗകര്യം, കാഴ്ചകൾ കാണാനുള്ള വാഹനങ്ങൾ, പരിധികളില്ലാതെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. രാത്രി താമസം, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, എൽടിസി/എൽഎഫ്സി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഡാർലിങ് & ഗാങ്‌ടോക് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 45950 രൂപ, തേർഡ് എസി 53300 രൂപ, സെക്കൻഡ് എസി 66500 രൂപ, ഫസ്റ്റ് എസി 72100 രൂപ , നോർത്ത് ഈസ്റ്റ് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 59350 രൂപ, തേർഡ് എസി 64350 രൂപ, സെക്കന്റ് എസി 74450 രൂപ, ഫസ്റ്റ് എസി 79950 രൂപ , ഭൂട്ടാൻ പാക്കേജിൽ സ്ലീപ്പർ ക്ലാസ്സ് 76950 രൂപ, തേർഡ് എസി 83500 രൂപ, സെക്കന്റ് എസി 94950 രൂപ, ഫസ്റ്റ് എസി 97900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ബുക്കിംഗിനും മറ്റും വിവരങ്ങൾക്കും www.tourtimes.in സന്ദർശിക്കുകയോ 7305 85 85 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
SUMMARY: 14-day summer special train journey to Bhutan and northeastern states

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

Related Articles

Popular Categories