ധാക്ക: പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശില്‍ സ്ഫോടനം. ഗോപാല്‍ഗഞ്ചിലെ പോളിംഗ് സ്റ്റേഷനു സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ 13 വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തിനു പിന്നാലെയും വോട്ടെടുപ്പ് തടസ്സമില്ലാതെ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സെന്‍സിറ്റീവ് മേഖലകളില്‍ സുരക്ഷാ സേന ജാഗ്രത വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ വ്യാപക പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായി നിയമനിര്‍വഹണ ഏജന്‍സികള്‍ അറിയിച്ചു. ഇതിനിടെ, വിവിധ മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികള്‍ തമ്മിലും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ധാക്കയിലെ മിര്‍പൂര്‍-10 മേഖലയില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സുരക്ഷാസേന ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി.
SUMMARY: Explosion during voting in Bangladesh; three injured















