പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ഡല്‍ഹി: ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു. ‘സേവാ തീർഥ്’ എന്നാണ് പുതിയ ഓഫീസിന്റെ പേര്. പുതിയ സമുച്ചയത്തിലെ സേവാ തീർത്ഥത്തിന്റെ ഫലകം മോദി അനാച്ഛാദനം ചെയ്തു.

സമുച്ചയത്തിന്റെ ചുവരില്‍ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുകയാണ് പേര്. അതിന് താഴെ ‘നാഗ്രിക് ദേവോ ഭവ’ (പൗരൻ ദൈവത്തിന് സമാനമാണ്) എന്ന മുദ്രാവാക്യം ഉണ്ട്. വൈകുന്നേരം ആറിനാണ് ഉദ്ഘാടനം നടക്കുക. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സെൻട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം.

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിൻറെ ഓഫീസും ഇവിടെയാണ്. കൂടാതെ, ഇന്ത്യ ഹൗസ് എന്ന പേരില്‍ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്. സെൻട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സർക്കാരിന്റെ സെൻട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്.

അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി സേവാ തീർത്ഥ് എന്നും സെൻട്രല്‍ സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ കർതവ്യ ഭവൻ എന്നും രാജ്പഥ് കർതവ്യ പാത എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.

SUMMARY: Prime Minister’s new office unveiled

Hot this week

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന്...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

Related Articles

Popular Categories