ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി

ഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) വ്യാഴാഴ്ച അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. 3.25 ലക്ഷം കോടി രൂപയുടേതാണ് ഇടപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള അനുമതി.

നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. വ്യോമസേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 3.25 ലക്ഷം കോടി രൂപയുടെ ഇടപാട് ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകും.

പ്രതിരോധ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡ് കഴിഞ്ഞ മാസം ഇടപാടിന് അനുമതി നല്‍കിയിരുന്നു. പുതിയ കരാര്‍ പ്രകാരം 18 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ടെത്തിക്കും. ശേഷിക്കുന്ന 96 വിമാനങ്ങള്‍ ഇന്ത്യയില്‍ വെച്ച്‌ സംയോജിപ്പിക്കുകയാണ് ചെയ്യുക. ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായിട്ടാവും വിമാനഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച്‌ കൂട്ടിയോജിപ്പിക്കുക.

88 സിംഗിള്‍ സീറ്റ് വിമാനങ്ങളും 26 ഡബിള്‍ സീറ്റ് വിമാനങ്ങളുമാണ് വ്യോമസേനക്ക് ലഭിക്കുക. റഫാല്‍ വിമാനങ്ങളുടെ നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്‍ വിമാനങ്ങളുടെ ഇന്ത്യയില്‍ വെച്ചുള്ള സംയോജനത്തിനും പ്രാദേശികമായ ഉല്‍പ്പാദനത്തിനും പിന്തുണക്കുമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്ബനികളെ ആശ്രയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 114 വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും അധികം റഫാല്‍ വിമാനങ്ങളുള്ള സൈന്യമായി ഇന്ത്യന്‍ വ്യോമസേന മാറും.

SUMMARY: India’s biggest fighter jet deal; Govt approves purchase of 114 Rafale jets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടത്തിൻ്റെ പരാക്രമം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ജീപ്പുകള്‍ തകര്‍ത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ...

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 27ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ ഓണാഘോഷം ജോസ് ആലുക്കാസ്...

കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം...

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും ഒക്ടോബർ 11 ന്

ബെംഗളൂരു: 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ...

Related Articles

Popular Categories