എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെന്‍ഷന്‍സ് കോടതിയുടേതാണ് നടപടി. കേസിന് പിന്നാലെ ഒളിവില്‍പ്പോയ അര്‍ജുന്‍ ആയങ്കിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് സിഐയെ ഭീഷണിപ്പെടുത്തിയത്.

ഇതില്‍ ഐടി ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ‘കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റ് ആരംഭിക്കുന്നത്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച്‌ വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച്‌ കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു.

SUMMARY: SHO threat case; Arjun Ayanki’s anticipatory bail plea rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്‌ കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

Related Articles

Popular Categories