പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി പ്രസ്ഥാവിച്ചു. പെൻഷൻ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ ജ മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധിപ്രസ്താവം.

ബിഹാറില്‍ നിന്നുള്ള വിധവയായ ഒരു സ്ത്രീ നല്‍കിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്. പോസ്റ്റല്‍ ഡിപ്പാർട്ട്‌മെന്റില്‍ മൂന്ന് പതിറ്റാണ്ടോളം താത്കാലിക ജീവനക്കാരനായിരുന്ന തന്റെ ഭർത്താവിന്റെ സേവനം സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ പെൻഷൻ നിഷേധിച്ചതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, പട്‌ന ഹൈക്കോടതി എന്നിവിടങ്ങളിലെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

പെൻഷൻ നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. പെൻഷൻ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചു നല്‍കേണ്ട ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറിച്ച്‌, ഒരാള്‍ തന്റെ ദീർഘകാലത്തെ സേവനത്തിലൂടെ നേടിയെടുത്ത ‘മാറ്റിവെച്ച വേതനം’ ആണ് പെൻഷനെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

SUMMARY: Pension right; Temporary employees are also eligible, says Supreme Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ...

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി സര്‍വീസുകളുടെ ടിക്കറ്റ്...

ലോകകപ്പ് ഫൈനൽ; ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് പുലർച്ചെ അഞ്ചുവരെ പ്രവർത്തിക്കാനനുമതി

ബെംഗളൂരു ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന തിങ്കളാഴ്ച ബെംഗളൂ രുവിലെ...

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89)...

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

Related Articles

Popular Categories