ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ ഹസൻ. താരസംഘടനയായ അമ്മിയിലെ തർക്കവുമായി ബന്ധപ്പെട്ടാണ് കൊച്ചി ഇൻഫോ പാർക്ക് പോലീസില്‍ അൻ‌സിബ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചി ഇൻഫോ പാർക്ക് പൊലീസിനാണ് അൻസിബ പരാതി നല്‍കിയത്.

തനിക്കും കുടുംബത്തിനുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും സിനിമാമേഖലയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചും ടിനി ടോം സൈബർ ആക്രമണം നടത്തുന്നുവെന്നും അൻസിബയുടെ പരാതിയില്‍ പറയുന്നു. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി ആർ രേഷ്മ എന്നിവർക്കെതിരെയും നടി നേരത്തെ പരാതി നല്‍കിയിരുന്നു.

നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും അൻസിബ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ‘എനിക്കെതിരെ ഒന്നും കിട്ടാതിരുന്നപ്പോള്‍ പേര് ‘അൻസിബ ഹസൻ’ ആയതുകൊണ്ട് അതൊരു ആയുധമാക്കാമെന്ന് അദ്ദേഹം കരുതി. തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നല്‍കിയത്.

ഭാഗ്യവശാല്‍ ഇത് കേരളമായതുകൊണ്ട് മലയാളികള്‍ക്ക് കാര്യം മനസിലായി. ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ. കഥ മെനഞ്ഞവർ പറഞ്ഞത് മാറ്റിപ്പറഞ്ഞിരുന്നെങ്കില്‍ ഞാൻ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നേനെ,’ എന്നാണ് അൻസിബ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ അൻസിബ മതംമാറ്റാൻ ശ്രമിച്ചുവെന്നും ജിഹാദിയാണെന്നും ടിനി ടോം ‘അമ്മ’ സംഘടനയ്ക്കുള്ളിലും പുറത്തും പറഞ്ഞ് വിവാങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി രാജീവും മകനും പിന്നീട് രംഗത്തെത്തുകയും ചെയ്തു.

SUMMARY: Ansiba Hasan files police complaint against Tiny Tom

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

Related Articles

Popular Categories