ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പോലീസ്, അഗ്നിരക്ഷാ സേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചത്.
Bangalore, Karnataka: Two people died, while three are missing, as a fire broke out early in the morning in a floor mat manufacturing shop in Nagarathpet pic.twitter.com/G0CCDzowYz
— IANS (@ians_india) August 16, 2025
ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. അതിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേയാണ് മറ്റൊരു അപകടം.
SUMMARY: 3 people died in a fire in Nagarapetta, Bengaluru; Three people are suspected to be trapped