ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി. 20 കോടി രൂപയുടേതാണ് പദ്ധതി. കന്റീനുകൾക്കായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കരാർ നടപടികൾ അടുത്താഴ്ച ആരംഭിക്കും. ഇതു ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ ബിബിഎംപി പരിധിയിൽ 160ഓളം ഇന്ദിരാ കന്റീനുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ പലതിന്റെയും സ്ഥിതി ശോചനീയമാണ്. പുതിയ കന്റീനുകൾക്കു പണം മുടക്കുന്നതിനു പകരം നിലവിലുള്ളവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അഭിപ്രായം ഉയരുന്നുണ്ട്.
SUMMARY: Rs 20-crore outlay proposed by BBMP for 52 new Indira canteens.