26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി അമേരിക്ക പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തു.  റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാന്‍ഡിംഗ് പാഡില്‍ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്. ഇതു പരാജയപ്പെട്ടതോടെ വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്‌സിക്കോയില്‍ കടലില്‍ സുരക്ഷിതമായി ഇറക്കി.

ഭൂമിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ദൗത്യത്തിലുണ്ടായിരുന്ന 26 സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളും പേടകത്തില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ആകെ 22 മണിക്കൂര്‍ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമാകും സ്റ്റാര്‍ഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 22.30 മണിക്കൂറിന് ശേഷമായിരിക്കും പേടകത്തിന്റെ തിരിച്ച് വരവ്. ശനിയാഴ്ച വിക്ഷേപണ ടവറിലേക്ക് തിരിച്ചെത്തുന്ന പേടകത്തെ കൂറ്റന്‍ മെക്കാനിക്കല്‍ കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി. റോക്കറ്റ് പൂര്‍ണ്ണമായും വീണ്ടും ഉപയോഗിക്കാവുന്നതാക്കി മാറ്റാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. ഈ നേട്ടത്തോടെ വിക്ഷേപണ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് സഹായകമാവുകയും ചെയ്യും.
SUMMARY: 26 satellites in orbit; SpaceX’s 15th test launch of the Starship rocket is a success.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മോഷണം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങി 17-ലേറെ...

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ കേസ്

ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ ബിജെപി എംപിയും...

അസമിലെ കാസിരംഗയിൽ ട്ര​ക്കി​ലേ​ക്ക് ട്രാവലര്‍ ഇ​ടി​ച്ചു​ക​യ​റി; 24 പേ​ർ മ​രി​ച്ചു

ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര്‍...

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ...

ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ...

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ...

മുസാബഖ; ബെംഗളൂരു നോർത്ത് റൈഞ്ച് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം നാളെ

ബെംഗളൂരു: എസ്ജെകെഎം ബെംഗളൂരു നോർത്ത് റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ-സാഹിത്യ...

ബെംഗളൂരു–മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ്; സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിനെയും കർണാടകയുടെ തീരദേശ നഗരങ്ങളെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ...

Related Articles

Popular Categories