ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ കേസ്

ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശ് പോലീസ് കേസെടുത്തു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും രാജീവിന്റെ മകൻ സഞ്ജയ് ഗാന്ധിയുടെയും മരണത്തെക്കുറിച്ചുള്ള കങ്കണയുടെ പോസ്റ്റുകളില്‍ പ്രകോപനപരമായ പരാമർശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച്‌ ഷിംല നിവാസിയായ അതുല്‍ ശർമയാണ് പരാതി നല്‍കിയത്.

ശത്രുത വളർത്തല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍, അപകീർത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതായി ഷിംല പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ”നിഗൂഢമായ വിദേശ പൗര” എന്ന് പരാമർശിക്കുന്ന പോസ്റ്റില്‍ അവരുടെ ബന്ധുക്കള്‍ ഒന്നിനു പുറകെ ഒന്നായി കൊല്ലപ്പെട്ടുവെന്നും പറയുന്നുണ്ട്.

കൂടാതെ ബന്ധുക്കള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത് സോണിയ, സർക്കാരിന്റെ തലവയാകാൻ വഴിയൊരുക്കിയെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ‘എത്ര സൗകര്യപ്രദം’ എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിച്ചത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം ഭാര്യ മേനക ഗാന്ധിയെ കുടുംബ വസതിയില്‍ നിന്ന് പുറത്താക്കി എന്ന കങ്കണയുടെ വാദവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ വിമർശനത്തിനപ്പുറം പ്രകോപനപരമായ വിവരണങ്ങള്‍ പ്രചരിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് ഇതിനെല്ലാം പിന്നിലെന്ന് ശർമ പറഞ്ഞു.

SUMMARY: Case filed against Kangana Ranaut over derogatory remarks against the Gandhi family

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മോഷണം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങി 17-ലേറെ...

26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി...

അസമിലെ കാസിരംഗയിൽ ട്ര​ക്കി​ലേ​ക്ക് ട്രാവലര്‍ ഇ​ടി​ച്ചു​ക​യ​റി; 24 പേ​ർ മ​രി​ച്ചു

ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര്‍...

ബനശങ്കരി മേഖലയിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ ബനശങ്കരി മേഖലയിലെ...

ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ...

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ...

മുസാബഖ; ബെംഗളൂരു നോർത്ത് റൈഞ്ച് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം നാളെ

ബെംഗളൂരു: എസ്ജെകെഎം ബെംഗളൂരു നോർത്ത് റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ-സാഹിത്യ...

ബെംഗളൂരു–മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ്; സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിനെയും കർണാടകയുടെ തീരദേശ നഗരങ്ങളെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ...

Related Articles

Popular Categories