ബെംഗളൂരു: മാണ്ഡ്യയിൽ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു കുടുംബത്തിലെ 3 പേർ മരിച്ചു. ചിക്കമഗളൂരു സ്വദേശികളായ ചന്ദ്രഗൗഡ (62), സരോജമ്മ (57), ജയമ്മ (70) എന്നിവരാണു മരിച്ചത്. ബെംഗളൂരു- മംഗളൂരു ദേശീയപാതയിലെ നാഗമംഗല നാഗതിഹള്ളിയിൽ ഇന്നലെ രാവിലെയാണു അപകടം. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ ആദിചുഞ്ചനഗിരി ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്നും ചിക്കമഗളൂരുവിലേക്ക് പോവുകയായിരുന്നു കാര്‍ ആണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ബെള്ളൂർ പോലീസ് കേസ് എടുത്തു.
മറ്റൊരു അപകടത്തില്‍ മദ്ദൂരിനു സമീപം ബെംഗളൂരു- മൈസൂരു ദേശീയ പാതയിലെ സർവിസ് റോഡിൽ സ്വകാര്യ ബസ് മറിഞ്ഞു 30 ലധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. മലവള്ളി താലൂക്കിലെ ഷിംഷാ മാരമ്മ ക്ഷേത്രത്തിലേക്ക് പോയി തിരികെ വരികയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരപരുക്കില്ല. അപകടത്തെ തുടര്‍ന്നു പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
SUMMARY: 3 members of a family die as car overturns in Mandya














