
ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയുടേയും കദീജയുടെയും മകനായ മനാഫ് (27) ആണ് മരിച്ചത്.
ബെംഗളൂരുവില്‍ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന മനാഫ്. വ്യാഴാഴ്ച വൈകുന്നേരമാണ് നാഗവാരയിലെ താമസസ്ഥലത്താണ് മനാഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. കേളി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി.
SUMMARY: Malayali youth found dead at his residence in Bengaluru














