ബൈക്ക് ടാക്സി; വിലക്ക് നീക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: സ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങൾക്കുള്ള നിരോധനം നീക്കി കർണാടക ഹൈക്കോടതി. ബൈക്ക് ടാക്സി നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്‌ത് വെബ്ടാക്സി കമ്പനികളായ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് നേരത്തെ സിദ്ധരാമയ്യ സർക്കാരിന്റെ ബൈക്ക് ടാക്സി നിരോധനം ശരിവെച്ച സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷൻ ബെഞ്ചിന്റെ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് വിഭു ബഖ്‌രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാ വാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു 2025 ജൂണിൽ സർക്കാർ ബൈക്ക് ടാക്‌സി നിരോധിച്ച് വിജ്‌ഞാപനം ഇറക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് ശരിവച്ചു. ബൈക്ക് ഉടമകളോടും അഗ്രിഗേറ്ററുകളോടും ലൈസൻസിനായി അപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് അനുമതി നൽകാൻ സർക്കാരിനോടും നിർദേശിച്ചു. സംസ്ഥാനത്തിന് അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കാൻ കഴിയുമെങ്കിലും, വാഹനം മോട്ടോർ സൈക്കിളാണെന്ന കാരണത്താൽ ടാക്സി രജിസ്ട്രേഷൻ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ബൈക്ക് ടാക്സി സേവനങ്ങൾക്കുള്ള സംസ്ഥാനത്തിന്റെ സമഗ്ര നിരോധനം കഴിഞ്ഞ വർഷം ജൂണിലാണ് പ്രാബല്യത്തിൽ വന്നത്. റാപ്പിഡോ, ഓല, ഊബർ മോട്ടോ പോലുള്ള പ്ലാറ്റ്‌ഫോമുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുൻ സർക്കാർ ഉത്തരവും, ഇത്തരം സര്‍വീസുകള്‍ക്ക് വ്യക്തമായ നിയന്ത്രണ ചട്ടക്കൂടില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കർണാടക സർക്കാർ നിരോധനം നടപ്പാക്കിയത്.
SUMMARY: Karnataka High Court allows bike taxis

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories