നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതി കവളാകുളം സ്വദേശി ഷിജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്ന് ഷിജിന്‍ പോലീസിനോട് സമ്മതിച്ചു.

കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് മൊഴി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനില്‍ ഷിജില്‍- കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്.

കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പിതാവിന്റെ കുറ്റസമ്മതം. സംഭവത്തില്‍ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

SUMMARY: Death of a one-year-old boy in Neyyattinkara; Father Shijin charged with murder

Hot this week

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള എസ്‍യുവി കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നംഖോറില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു വാഹനം കൂടി...

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും....

സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ത്തു; യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച്‌ യുവതി കെഎസ്‌ആർടിസി ബസിന്റെ...

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം; കൊടിക്കുന്നില്‍ സുരേഷിൻ്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍...

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്...

കനത്ത മഴക്ക് സാധ്യത; കർണാടകയിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ...

Related Articles

Popular Categories