‘പൈലറ്റിനെ മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു’; അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹതയെന്ന് രോഹിത് പവാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ വി​മാ​ന ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​ശ​യ​മു​ന്ന​യി​ച്ച് സ​ഹോ​ദ​ര പു​ത്ര​നും പ​വാ​ർ പ​ക്ഷ എം.​എ​ൽ.​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത, മു​ഖ്യ​പൈ​ല​റ്റ് സു​മി​ത് ക​പൂ​റി​ന്റെ മാ​ന​സി​കാ​വ​സ്ഥ, ആ​ശ​യ​വി​നി​മ​യ സി​ഗ്ന​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് തു​ട​ങ്ങി​യ സം​ശ​യ​ങ്ങ​ളാ​ണ് ചൊ​വ്വാ​​ഴ്ച പ​വ​ർ​പോ​യ​ന്റ് പ്ര​സ​ന്റേ​​ഷ​നി​ലൂ​ടെ രോ​ഹി​ത് ഉ​ന്ന​യി​ച്ച​ത്. സു​താ​ര്യ​വും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​മ​​മെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അപകടദിവസം വിമാനം പറത്തിയിരുന്ന ക്യാപ്റ്റൻ സുമിത് കപൂറിന്റെ പശ്ചാത്തലത്തെ രോഹിത് പവാർ ചോദ്യം ചെയ്തു. മദ്യപാനത്തെത്തുടർന്ന് കപൂറിനെ മുമ്പ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച അദ്ദേഹം, വിമാന കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ലിയർജെറ്റ് വിമാനത്തിന്റെ ഉടമസ്ഥരായ വിഎസ്ആർ കമ്പനിക്ക് ഡിജിസിഎ ഉദ്യോഗസ്ഥരിൽ വലിയ സ്വാധീനമുണ്ടെന്നും അവർക്ക് എന്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.

“കമ്പനി അന്വേഷണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. വളരെ സാവധാനത്തിലാണ് അന്വേഷണം നടക്കുന്നത്. തെളിവുകളിൽ കൃത്രിമം കാണിക്കുന്നതിന് മുമ്പ് അന്വേഷണം പൂർത്തിയാക്കണം. വിഎസ്ആർ വെഞ്ചേഴ്സിന്റെ എല്ലാ കരാറുകളും സർക്കാർ റദ്ദാക്കണം,” രോഹിത് പറഞ്ഞു. വിഎസ്ആർ കമ്പനി, ബുക്കിംഗ് നടത്തിയ ‘ആരോ’ എന്ന കമ്പനി, പൈലറ്റ് സുമിത് കപൂർ എന്നിവരെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജനുവരി 28നാണ് ചാർട്ടേഡ് വിമാനത്തിൽ സ്വന്തം മണ്ഡലമായ ബാരാമതിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിമാനം തകർന്ന് അജിത് പവാർ മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനും ഫ്‌ളൈറ്റ് ക്രൂവുമുൾപ്പെടെ മറ്റ് നാലുപേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. റൂറൽ ബോഡി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പബ്ലിക്ക് റാലികളിൽ പങ്കെടുക്കാനിരിക്കവേയാണ് അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്.
SUMMARY: ‘Pilot was suspended earlier’; Rohit Pawar says there is mystery in Ajit Pawar’s death

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories