മൈസൂരു വിമാനത്താവള റൺവേ വികസനം; അന്തിമപരിശോധന പൂർത്തിയായി

ബെംഗളൂരു: മൈസൂരു മൈസൂരു വിമാ നത്താവള റൺവേ ആദ്യ ഘട്ട ത്തിൽ വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ അന്തിമപരിശോധന പൂർത്തിയായി. നിലവിലുള്ള 1740 മീറ്ററിൽനിന്ന് 2750 മീറ്ററായാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനാണ് റൺവേ വികസിപ്പിക്കുന്നത്. വികസനത്തിനായി കണ്ടെത്തിയ 206.12 ഏക്കർ സ്ഥലത്ത് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.)യുടെ നേതൃത്വത്തിലാണ് സംയുക്ത സർവേയും പരിശോധനയും നടത്തിയത്. ഏറ്റെടുത്ത ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, രേഖകൾ അന്തിമമാക്കുന്നതിന് മുമ്പ് ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥ വിലയിരുത്തുക, ബാധ്യതകൾ തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യം.

ഭൂമി ഏറ്റെടുക്കലിനും കൈമാറ്റത്തിനുമുള്ള നോഡൽ ഏജൻസിയായ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്‌.ഐ.ഐ.ഡി.സി), കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി), കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ), ദേശീയപാത അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൾട്ടി ഏജൻസി പരിശോധന കഴിഞ്ഞ ഡിസംബർ 15 നും 17 നും ഇടയിൽ നടത്തിയിരുന്നു. നേരത്തേ സ്ഥാപിച്ച നിരവധി അതിർത്തിക്കല്ലുകൾ കാണാതായി. ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ഭൂമി വ്യക്തമായി തിരിച്ചറിയുന്നതിനും അതിർത്തി നിർണയിക്കുന്നതിനും കൈമാറ്റം സുഗമമാക്കുന്നതിനും റീ-സർവേ ആവശ്യപ്പെട്ട് വിമാനത്താവളം അതോറിറ്റി അധികൃതർ കെ.എസ്‌.ഐ.ഐ.ഡി.സിക്ക് കത്തെഴുതിനാലാണ് സർവേ നടപടി.

എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, അതോറിറ്റിയിലെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) അനലിസ്റ്റ്, കെ.ഐ.എ.ഡി.ബി സർവേയർ എന്നിവരുടെ സാന്നിധ്യത്തിൽ മാറാസെ, മണ്ടക്കള്ളി ഗ്രാമങ്ങളിൽ ജെ.എം.സി മാപ്പുകൾ ഉപയോഗിച്ച് പുനർസർവേ നടത്തി. അതിർത്തി അടയാളങ്ങളും സർവേ കല്ലുകൾ പുനഃസ്ഥാപിച്ചു.

റൺവേ വിപുലീകരണത്തിന്റെ ഭാഗമായി മൈസൂരു-നഞ്ചൻകോട് ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തുന്നുണ്ട്. വിമാനത്താവള പരിസരത്ത് മൂന്നുകിലോമീറ്റർ തുരങ്കം നിർമിക്കാനും പദ്ധതിയുണ്ട്. റൺവേക്ക് താഴെയായി കടന്നുപോകുന്ന തുരങ്കഭാഗം ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ബൈപ്പാസ് റോഡ് നിർമിക്കാനും പദ്ധതിയുണ്ട്.
SUMMARY: Mysuru Airport runway expansion; final inspection completed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

Related Articles

Popular Categories