ബാങ്ക് ഓഫ് ബറോഡയില്‍ 419 ഒഴിവുകള്‍, 26 വരെ അപേക്ഷിക്കാം 

മുംബൈ: പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ തൊഴില്‍ അവസരം. എംഎസ്എംഇ ബാങ്കിങ്‌ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) വിഭാഗത്തിൽ റെഗുലർ, കരാർ അടിസ്ഥാനത്തിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലുമായി മൊത്തം 419 ഒഴിവാണുള്ളത്.

റെഗുലർ തസ്തികകൾ: ( ഒഴിവ്‌: 166). തസ്‌തികകൾ- – സീനിയർ മാനേജർ – എംഎസ്എംഇ റിലേഷൻഷിപ്പ് (MMG/S-III): 113. പ്രായം: 30- – 40 വയസ്‌. സീനിയർ മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-III): 19 . പ്രായം: 29- –37 വയസ്‌. മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-II): 34 പ്രായം: 25-–34 വയസ്‌.

കരാർ തസ്തികകൾ: ( ഒഴിവ്‌: 253) 5 വർഷത്തെ പ്രാരംഭ കാലയളവിലേക്കാണ് ഈ നിയമനം. 5 വർഷം കൂടിനീട്ടാൻ സാധ്യതയുണ്ട്. തസ്‌തികകൾ: അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – എംഎസ്എംഇ റിലേഷൻഷിപ്പ്: 14 . പ്രായം: 26- – 36 വയസ്‌. ഡെപ്യൂട്ടി മാനേജർ – എംഎസ്എംഇ റിലേഷൻഷിപ്പ്: 62. പ്രായം: 24- –34 വയസ്‌. അസിസ്റ്റന്റ് മാനേജർ – എംഎസ്എംഇ സെയിൽസ്: 177. പ്രായം: 22–32 വയസ്‌. യോഗ്യത: എല്ലാ തസ്തികകളിലേക്കും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം നിർബന്ധമാണ്. എംബിഎ, പിജിഡിഎംഅല്ലെങ്കിൽ സിഎ പോലുള്ള പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

അതത് തസ്തികകളിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തെരഞ്ഞെടുപ്പ്‌ രീതി: ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ റീസണിങ്‌, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷാ ഫീസ്: 850 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക്: 175 രൂപ. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://bankofbaroda.bank.in) ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Current Opportunities’ എന്ന വിഭാഗം കാണുക.
SUMMARY: Bank of Baroda has 419 vacancies, you can apply for up to 26

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

പാനമയിൽ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍...

വൻ മയക്കുമരുന്നു വേട്ട; 1.7 കിലോ എംഡിഎംഎ പിടികൂടി, മലയാളിയടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പഞ്ചാബില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 1.58 കോടി രൂപയുടെ...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ (www.sbma.org.in) ഉദ്ഘാടനം...

Related Articles

Popular Categories