കൊച്ചി: വൻതോതില്‍ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസ് പിടിയില്‍. ‘അല്‍ക്കു’ എന്ന് വിളിക്കുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്കിനെയാണ് എറണാകുളം എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 52 ലിറ്ററോളം മദ്യം പിടിച്ചെടുത്തു. ‘ആക്ഷൻ ഹീറോ ബിജു’ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷെഫീക്ക്, കൊച്ചി നഗരം കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനല്‍കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.
യുവാക്കള്‍ക്കും ടാക്സി തൊഴിലാളികള്‍ക്കും തന്റെ വാഹനത്തില്‍ നേരിട്ട് മദ്യം എത്തിച്ചുകൊടുക്കുന്നതിലൂടെയാണ് ഇയാള്‍ക്ക് ‘അല്‍ക്കു’ എന്ന പേര് ലഭിച്ചത്. പിടിച്ചെടുത്ത മദ്യത്തില്‍ 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 58 കുപ്പി ബിയറും ഉള്‍പ്പെടുന്നു. എറണാകുളം നഗരത്തില്‍ എക്സൈസ് നടത്തിവരുന്ന കർശന പരിശോധനക്കിടെയാണ് ഷെഫീക്ക് വലയിലായത്.
SUMMARY: Film star Shefiq arrested with 52 liters of liquor
















