ഏഷ്യയില്‍ രണ്ടാമത്തേത്; ബെംഗളൂരുവില്‍ 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ് 

ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 7,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ 12 നില കെട്ടിടം ഉള്‍ക്കൊള്ളുന്ന കാമ്പസാണ് വടക്കന്‍ ബെംഗളൂരുവില്‍ ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസ് ആണ് ഇത്. 1.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 12 നിലകളുള്ള കെട്ടിടത്തില്‍ ഇ-കൊമേഴ്‌സ്, പേയ്മെന്റ്‌സ്, ടെക്‌നോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി 7000ത്തിലധികം ജീവനക്കാരുണ്ട്.

കര്‍ണാടക വ്യവസായവകുപ്പ് മന്ത്രി എം.ബി പാട്ടീല്‍ ആണ് ആമസോണിന്റെ പുതിയ കോര്‍പ്പറേറ്റ് ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്. ആഗോള തലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസാണിത്. ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയെയാണ് പുതിയ ഓഫീസിന്റെ വരവോട് കൂടി പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി, 2030ഓടെ അധികമായി 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നിര്‍മ്മിച്ച ഈ പുതിയ ക്യാമ്പസ് 2040-ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. നിലവില്‍ കര്‍ണാടകയില്‍ മാത്രം ആമസോണിന് പത്തോളം ഓഫീസുകളും നൂറിലധികം ഡെലിവറി സ്റ്റേഷനുകളുമുണ്ട്. സംസ്ഥാനത്തെ ഏകദേശം എണ്‍പതിനായിരത്തിലധികം വ്യാപാരികള്‍ ആമസോണ്‍ പ്ലാറ്റ്ഫോം വഴി തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
SUMMARY: Amazon’s new office on 5 acres in Bengaluru: 2nd in Asia

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിലും അവധി, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ഗംഗാ രാജവംശത്തിന്റെ പൈതൃകം പൂക്കളിൽ പുനരാവിഷ്‌കരിച്ച് ലാൽബാഗ് പുഷ്പമേള

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിവരുന്ന പുഷ്പമേളക്ക് തുടക്കമായി....

ബെംഗളൂരുവിൽ ലാൽബാഗ് മാതൃകയിൽ മൂന്ന് പുതിയ ബൊട്ടാണിക്കൽ ഗാർഡനുകൾ; കേന്ദ്രത്തിന്റെ അനുമതി തേടി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഹരിതമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലാൽബാഗ് മാതൃകയിൽ മൂന്ന്...

ജലക്ഷാമം ഒഴിവാകും; തുംഗഭദ്ര അണക്കെട്ടിലേക്ക് ഒരു ലക്ഷം ക്യുസെക്സില്‍ അധികം മഴവെള്ളമെത്തി

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന്...

ക്ഷേമ പെൻഷൻ ഇനി നേരിട്ടില്ല; വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണായക മാറ്റവുമായി സംസ്ഥാന സർക്കാർ. ഇനി...

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

തീരദേശ കർണാടകയിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: തീരദേശ കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

കനത്ത മഴ; പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

Related Articles

Popular Categories