ബെംഗളൂരു: ബെംഗളൂരുവിലക്ക് നിന്നും കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് ഓഗസ്റ്റ് 15 മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി വഴിയാണ് സര്‍വീസ് നടത്തുന്നത്.
വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നു രാത്രി 10.45 ന് ആണ് ബസ് പുറപ്പെടുന്നത്. തുടര്‍ന്നു ടെർമിനൽ രണ്ടിൽ 10.50ന് എത്തും. ബെംഗളൂരു നായന്തഹള്ളി മെട്രോ സ്റ്റേഷൻ (11.45), മൈസൂരു (2.45), ഹുൻസൂർ (3.30), ഗോണിക്കൊപ്പ (4.15), പൊന്നാംപേട്ട് (4.20), കുട്ട (4.50), മാനന്തവാടി (5.20), കൽപറ്റ (രാവിലെ 6.05), താമരശ്ശേരി (6.30) വഴി 7.15നു കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിച്ചേരും.
മടക്കയാത്രയില്‍ രാത്രി 7.30നു കോഴിക്കോട് നിന്നു പുറപ്പെട്ടു കൽപറ്റ (8.40), മാനന്തവാടി (9.15), കുട്ട (10.15), ഗൊണിക്കൊപ്പ (10.50), ഹുൻസൂർ (11), മൈസൂരു (12.30), ബെംഗളൂരു നായന്തഹള്ളി മെട്രോ സ്റ്റേഷൻ (3.15) വഴി പുലർച്ചെ 5.15നു ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചേരും. 48 സീറ്റുകളുള്ള വോൾവോ എസി മൾട്ടി ആക്സിൽ ബസില്‍ 1,550 രൂപയാണു ടിക്കറ്റ് നിരക്ക്.
SUMMARY: Karnataka RTC’s first fly bus service from Bengaluru airport to Kozhikode from August 15
















