അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഡല്‍ഹി: അസമില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രണ്‍ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം പരിശീലനത്തിനായി പറന്നുയർന്ന വിമാനം, രാത്രി 7.42-ഓടെയാണ് അപ്രത്യക്ഷമായത്.

ജോർഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കർബി ആംഗ്ലോങ് ജില്ലയിലെ മലനിരകളിലാണ് വിമാനം തകർന്നുവീണത്. വിമാനം അപ്രത്യക്ഷമായെന്ന വിവരം ലഭിച്ചയുടൻ തന്നെ വ്യോമസേന തിരച്ചില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ ഭൂപ്രകൃതിയും വനമേഖലയുമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പിന്നീട് നടന്ന തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് ഇന്ത്യൻ വ്യോമസേന പൈലറ്റുമാരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ക്വാഡ്രണ്‍ ലീഡർ അനുജിന്റെയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കറിന്റെയും വിയോഗം സേനയ്ക്ക് വലിയ നഷ്ടമാണെന്നും, അവരുടെ കുടുംബാംഗങ്ങളെ ഈ ദുഃഖസമയത്ത് പിന്തുണയ്ക്കുമെന്നും വ്യോമസേന എക്സില്‍ കുറിച്ചു.

SUMMARY: Sukhoi fighter jet crashes in Assam; two pilots killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

Related Articles

Popular Categories