‘അക്ഷയ പുസ്തകനിധി’ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സാഹിത്യത്തിന് ലെഫ്. കേണൽ ഡോ. സോണിയ ചെറിയാന് പുരസ്കാരം, മികച്ച മലയാളി സംഘടന- കേരളസമാജം ദൂരവാണിനഗർ

ബെംഗളൂരു: മലയാള ഭാഷ, കല, സാഹിത്യം, സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും മലയാളി സംഘടനകൾക്കും നല്കുന്ന അക്ഷയ പുസ്തകനിധി ദേശീയ പുരസ്‌കാരത്തിന് ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ കേരളസമാജം ദൂരവാണിനഗറും എഴുത്തുകാരി ലെഫ്. കേണൽ ഡോ. സോണിയ ചെറിയാനും അർഹരായി. മറ്റു വിഭാഗങ്ങളിലായി അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ്, തൃശൂർ (ആയുർവ്വേദം),എ. ജെ. ഫിലിപ്പ്, ന്യൂഡൽഹി (മറുനാടൻ പത്രപ്രവർത്തനം), ഡോ. സബൈൻ ശിവദാസൻ (വന്ധ്യതാ ചികിത്സ) എന്നിവരും  ആർഹരായി.

ഡോ. എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി ആദ്യ വാരം ബെംഗളൂരുവിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച്  നൽകുമെന്ന് അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. ദേവപ്രകാശ് എന്നിവർ അറിയിച്ചു.

യശശ്ശരീരനായ പ്രൊഫ. എം.പി. മന്മഥന്റെ ദീർഘവീക്ഷണത്തിൽ 1992-ൽ പിറവിയെടുത്ത പ്രസ്ഥാനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അക്ഷയ പുസ്തകനിധി’. കേരളത്തിലെ കുട്ടികളുടെ അനാഥാലയങ്ങളിൽ അക്ഷരവെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ, പുസ്തകശേഖരമടങ്ങിയ അലമാരകൾ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് ഈ വായനാപ്രവർത്തനത്തിന് തുടക്കമിട്ടത്. മഹാകവി അക്കിത്തം, സുഗതകുമാരി, ഡോ. എം. ലീലാവതി, പായിപ്ര രാധാകൃഷ്ണൻ എന്നിവരുടെ നേതൃപാടവത്തിലൂടെ പിന്നീട് വൻ വളർച്ച കൈവരിക്കുകയും മലയാള ഭാഷയ്ക്കും സംസ്കാരത്തിനും നിസ്തുലമായ സേവനങ്ങൾ നൽകിയവർക്കായി ദേശീയ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഫ്രണ്ട്സ് കൾച്ചറൽ സൊസൈറ്റി ഖത്തർ, അബുദാബി മലയാളി സമാജം, ഡൽഹി മലയാളി സമാജം, ബഹ്റൈൻ കേരളീയ സമാജം, മദിരാശി കേരള സമാജം, ഡൽഹി മലയാളി അസോസിയേഷൻ, കോയമ്പത്തൂർ, അഹമ്മദാബാദ്, ഡോംബിവില്ലി, ജംഷഡ്‌പൂർ, കൽക്കത്ത മലയാളി സമാജങ്ങൾ, ബാംഗ്ലൂർ ഗ്രീനാരാണ സമിതി, മംഗലാപുരം, ബറോഡ കേരള സമാജങ്ങൾ എന്നീ പ്രവാസി സംഘടനകളും വി.കെ. മാധവൻകുട്ടി, പി. ഭാസ്കരൻ, തൈക്കാട്ട് മൂസ്, കാണിപ്പയ്യൂർ, വിഷ്ണു നാരായണൻ നമ്പൂതിരി, കൈതപ്രം, യൂസഫലി കേച്ചേരി, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ, ഓംചേരി തുടങ്ങിയവരും മുൻ വർഷങ്ങളിലെ അക്ഷയ പുരസ്കാര ജേതാക്കളിൽപ്പെടുന്നു.
SUMMARY: ‘Akshaya Pustaknidhi’ National Awards Announced Literature- Lieut. Colonel Dr. Sonia Cherian, Best Malayali Organization – Kerala Samajam Dooravaninagar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മദ്യലഹരിയില്‍ രാത്രിയില്‍ വസതിയിലെത്തിയെന്നും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ...

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

ആര്യനാട്:  ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ...

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

Related Articles

Popular Categories