സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം കൂട്ടും; മിനിമം വേതനം 25,450-28,000

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും.  യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. മിനിമം വേതനം വർധിപ്പിച്ചുള്ള കരടുവിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി, സ്റ്റോർ കീപ്പർ, സ്വീപ്പർ തുടങ്ങി മറ്റു ജീവനക്കാരുടെ വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനും ശുപാർശ നല്‍കി. നിലവിൽ 20,000 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം. 2018-ലെ ഉത്തരവനുസരിച്ചുള്ളതാണ് ഇപ്പോഴത്തെ വേതനം. പരമാവധി അഞ്ചു വർഷത്തിനുള്ളിൽ കൂട്ടണമെന്നിരിക്കേ, എട്ടു വർഷമായി തുക വർധിപ്പിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് തുല്യവേതനം ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അം​ഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു.
SUMMARY: Private hospital nurses’ salaries to be increased; minimum wage 25,450-28,000

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

Related Articles

Popular Categories