തൃശൂർ: സിനിമാതാരം ജയരാജ് വാര്യർ തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ – സിപിഐഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി. തൃശ്ശൂരിന്റെ വികാരം പ്രകടമാക്കുന്ന സ്ഥാനാർത്ഥിയെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. സിപിഐഎം-സിപിഐ വേദികളില്‍ അദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമുണ്ടായെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് യോഗത്തിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്.
SUMMARY: Jayaraj Warrier under consideration as LDF candidate in Thrissur
















