പാചകവാതക ക്ഷാമം; ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഹോട്ടലുകൾക്ക് പുറമേ, മെസ് ഹൗസുകൾ, പിജികൾ എന്നിവയുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാത്തതും ഗാർഹിക സിലിണ്ടറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതുമാണു സ്ഥിതി രൂക്ഷമാക്കിയത്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ ബുധനാഴ്ച മുതൽ അടച്ചിടേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു.

പാചകവാതക വിതരണം നഗരത്തിൽ നിലച്ചിരിക്കുകയാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . പാചകവാതക സിലിൻഡർ ക്ഷാമപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചിട്ടുണ്ട്. സിലിൻഡർ ക്ഷാമം മൂലം ഹോട്ടലുകൾ അടച്ചിടുന്നത് ലക്ഷക്കണക്കിനാളുകളെയാണ് ബാധിക്കുക. സ്ഥിരമായി ഭക്ഷണത്തിന് ഹോട്ടലുകളെയും മെസ്സുകളെയും ആശ്രയിക്കുന്ന ഒട്ടേറെ വിദ്യാർഥികളും പ്രൊഫഷണലുകളും നഗരത്തിലുണ്ട്. ഇവ അടച്ചിട്ടാൽ നഗരത്തിലെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കും. അതിനാൽ ഉടൻ വാണിജ്യാടിസ്ഥാനത്തിലുള്ള സിലിൻഡറുകൾ ലഭ്യമാക്കാൻ നടപടിസ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഹോട്ടലുകൾ പലതും കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിയിരുന്നു. കരിഞ്ചന്തയിൽ മൂന്നിരട്ടിവരെ അധിക വില നൽകിയാണു വൻകിട ഹോട്ടലുകൾ പലരും സിലിണ്ടറുകൾ വാങ്ങിയത്. 19 കിലോയുടെ പൊതുമേഖല കമ്പനികളുടെ വാണിജ്യ നിരക്ക് 1,981 രൂപയാണ്. 3,000–4,000 രൂപ വരെ നൽകിയാണു ഹോട്ടൽ ഉടമകൾ കഴിഞ്ഞ ദിവസം സിലിണ്ടറുകൾ വാങ്ങിയത്.

ചെറിയ റസ്റ്ററന്റുകൾ, മെസ് സൗകര്യങ്ങൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവയെ ആശ്രയിച്ചുകഴിയുന്ന ഒട്ടേറെ പേരാണുള്ളത്. കേരളത്തിൽനിന്നടക്കമുള്ള ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് നഗരത്തിലെ വിവിധ പി.ജി.കളിൽ താമസിക്കുന്നത്. ഐ.ടി. ജീവനക്കാർ ഇതിലേറെയും. ഇവരിൽ മിക്കവരും ഹോട്ടലുകളെയും ചെറിയ റസ്റ്ററന്റുകളെയുമാണ് ഭക്ഷണത്തിന്‌ ആശ്രയിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ വരുംദിവസങ്ങളിൽ നഗരങ്ങളിലെ ഭക്ഷണശാലകൾ പൂർണമായും അടച്ചിടേണ്ട സ്ഥിതിയായിരിക്കും. ബുധനാഴ്ച വൈകീട്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

അതേസമയം പാചകവാതക ക്ഷാമവും ഇന്ധനവില വർദ്ധനയും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാദ്ധ്യതയും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
SUMMARY: Cooking gas shortage; Hotels in crisis

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

അധ്യായം 34 📖 മദുവേ മാഡി നോഡു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കടമകളും...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

അധ്യായം 34 📖 മദുവേ മാഡി നോഡു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കടമകളും...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

Related Articles

Popular Categories