ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കർശന നടപടിയുമായി രംഗത്ത്. പ്ലോട്ടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ, നിർമാണ അവശിഷ്ടങ്ങൾ, കാടുപിടിച്ച പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ ഓഗസ്റ്റ് 15-നകം പൂർണമായും നീക്കം ചെയ്യണമെന്ന് ഭൂവുടമകൾക്ക് ജി.ബി.എ നിർദേശം നൽകി. സമയപരിധി പാലിക്കാത്തവർക്ക് 1 ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും, ആവശ്യമായാൽ അധികൃതർ നേരിട്ട് ശുചീകരണം നടത്തി അതിന്റെ മുഴുവൻ ചെലവും ഭൂവുടമയിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

‘ഫ്രീഡം ഫ്രം വേസ്റ്റ്’ എന്ന നഗര ശുചീകരണ കാമ്പയിന്റെ ഭാഗമായാണ് നടപടി. നഗരത്തിലെ നിരവധി ഒഴിഞ്ഞ പ്ലോട്ടുകൾ അനധികൃതമായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറിയതോടെ കൊതുക്, എലി തുടങ്ങിയവയുടെ വ്യാപനത്തിനും ദുർഗന്ധത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ മഴക്കാലത്ത് വെള്ളക്കെട്ടും പരിസ്ഥിതി മലിനീകരണവും വർധിക്കുന്ന സാഹചര്യവും ജി.ബി.എ വിലയിരുത്തിയിട്ടുണ്ട്.

ജി.ബി.എ ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവുയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർശന നടപടികൾക്ക് തീരുമാനമായത്. ഗ്രേറ്റർ ബെംഗളൂരു ഭരണനിയമവും ഘനമാലിന്യ പരിപാലന ചട്ടങ്ങളും അനുസരിച്ച് സ്വന്തം ഭൂമി വൃത്തിയായി സൂക്ഷിക്കേണ്ടത് ഭൂവുടമയുടെ നിയമപരമായ ഉത്തരവാദിത്വമാണെന്ന് യോഗം വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളിൽ പ്ലോട്ടുകൾ വൃത്തിയാക്കാത്തവർക്കെതിരെ ആദ്യം നോട്ടീസ് നൽകും. തുടർന്ന് നിയമലംഘനം തുടരുകയാണെങ്കിൽ 25,000 രൂപ മുതൽ ആരംഭിച്ച് ₹ 50,000 രൂപ വരെയും, ഗുരുതരമായ സാഹചര്യങ്ങളിൽ ₹ 1 ലക്ഷം രൂപ വരെയും പിഴ ചുമത്തും. പിഴ ഈടാക്കിയ ശേഷവും സ്ഥലം വൃത്തിയാക്കാത്ത പക്ഷം ജി.ബി.എ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും അതിന്റെ മുഴുവൻ ചെലവും ബന്ധപ്പെട്ട ഭൂവുടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.

അതോടൊപ്പം, നഗരത്തിലെ മാലിന്യം നിറഞ്ഞൊഴിഞ്ഞ പ്ലോട്ടുകൾ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണവും അധികൃതർ അഭ്യർഥിച്ചു. ഓഗസ്റ്റ് 15-ന് ശേഷവും വൃത്തിയാക്കാത്ത പ്ലോട്ടുകൾ കണ്ടാൽ അവയുടെ ഫോട്ടോയും ജിപിഎസ് ലൊക്കേഷനും സഹിതം ജി.ബി.എയുടെ വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറായ 94481 97197-ലേക്ക് അയയ്ക്കാം. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന്റെ ഭാഗമായി നഗരത്തിലുടനീളം നടത്തിയ പരിശോധനയിൽ 1,616 സ്ഥലങ്ങളിൽ നിന്ന് ഏകദേശം 22,732 ടൺ മാലിന്യവും നിർമാണ അവശിഷ്ടങ്ങളും കണ്ടെത്തിയതായി ജി.ബി.എ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കുന്നതിനുള്ള പ്രത്യേക നടപടി ആരംഭിച്ചിരിക്കുന്നത്.

മാലിന്യമുക്തവും ആരോഗ്യകരവുമായ ബെംഗളൂരു സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഭൂവുടമകൾ സ്വമേധയാ സ്ഥലങ്ങൾ വൃത്തിയാക്കി നിയമനടപടികൾ ഒഴിവാക്കണമെന്നും ജി.ബി.എ അധികൃതർ അഭ്യർഥിച്ചു.
SUMMARY: Fine of up to Rs 1 lakh if ​​vacant plots are not cleaned; Time till August 15, strict action thereafter

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ...

കർണാടക പ്രീ-സ്കൂൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം: 25,000 സ്ഥാപനങ്ങൾ പൂട്ടുമെന്ന ആശങ്കയിൽ സംഘടന

ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി...

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

Related Articles

Popular Categories