അധ്യായം 34 📖 മദുവേ മാഡി നോഡു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

കടമകളും ബാധ്യതകളുമില്ലാത്ത ഒറ്റയാൻ ജീവിതത്തിനിടയിൽ കല്യാണവും കുടുംബജീവിതവും എൻ്റെ ആലോചനയിൽ ഇല്ലായിരുന്നു. കരാട്ടെ ക്ലാസുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പ്രവർത്തനം, രാഷ്ട്രീയം തുടങ്ങിയ തിരക്കുകൾ നിറഞ്ഞ ജീവിതവുമായി ഞാൻ സമരസപ്പെട്ടിരുന്നു. 1993ലാണു കല്യാണം കഴിക്കാൻ മാമൻ നിർബന്ധം തുടങ്ങിയത്. ഹോങ്കോങ്ങിലെ ട്രെയിനിംഗ് കഴിഞ്ഞ് എത്തിയശേഷം എൻറെ കല്യാണക്കാര്യം മാത്രമായി വീട്ടുകാരുടെ അജണ്ട. പലപല കാരണങ്ങൾ പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ഒടുവിൽ എനിക്കു വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു.

1995 ജനുവരിയിൽ നാട്ടിൽ പോയി പെണ്ണുകാണാനിറങ്ങി. മാഹി, തലശ്ശേരി, കുത്തുപറമ്പ്, വടകര, കോളയാട്, വയനാട് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ പെണ്ണുകണ്ടു. മരുന്നൻ പൊയിലിൽനിന്നു കൽപ്പറ്റയിലേക്കു താമസം മാറിയ മുത്താറി കൃഷ്ണനാണു വയനാട്ടിൽ പെൺകുട്ടികളെ കാണിച്ചത്. ഇതിനിടയിലാണ് അമ്മമ്മയുടെ ബന്ധു എകരത്ത് ജാനുവിന്റെ മകൻ ചന്ദ്രൻ കല്ലിക്കണ്ടിയിൽ എനിക്കു പറ്റിയ പെണ്ണുണ്ടെന്നു കുയിമ്പിൽ അറിയിച്ചത്. ജാനുവിൻ്റെ മക്കൾ വ്യത്യസ്‌ത മതങ്ങളിൽനിന്നാണു കല്യാണം കഴിച്ചത്. ചന്ദ്രൻ്റെ ഭാര്യ ഗീത മുസ്ലീമാണ്. അനുജൻ രാജീവൻ്റെ ഭാര്യ പ്രഭ ഹിന്ദുവാണ്. ഇളയവൻ സത്യൻ കല്യാണം കഴിച്ചതു വൽസല എന്ന ക്രിസ്ത്യാനിയെയാണ്. ഇവർ മൂവരും എറണാകുളത്തു വ്യാപാരികളാണ്.

അമ്മമ്മയും മാമനും പ്രമീളയും മുത്തൂട്ടിയും വാഴേക്കണ്ടിയിൽ പോയി പെണ്ണിനെ കണ്ടു. മുട്ടുവേദനയുള്ള അമ്മമ്മ മുറ്റത്തുനിന്നു വരാന്തയിലേക്കു കയറുമ്പോൾ അടുത്തുണ്ടായിരുന്ന സിന്ധു കൈപിടിച്ചു സഹായിച്ചിരുന്നു. അതോടെ നമുക്ക് ഈ മോള് മതിയെന്നായി അമ്മമ്മ. എല്ലാവരുടെയും നിർബന്ധം ഏറിയപ്പോൾ ഞാൻ നാട്ടിലെത്തി വാഴക്കണ്ടിയിൽ കമ്പൗണ്ടർ ബാലന്റെയും സത്യവതിയുടെയും മകൾ സിന്ധുവിനെ കണ്ടു. ഞങ്ങൾ ഇഷ്‌ടപ്പെട്ടു. ഞാൻ കല്യാണത്തിനു തയ്യാറായി. അവർ വിവരം സിന്ധുവിൻ്റെ ബന്ധുക്കളെ അറിയിച്ചു. അങ്ങനെ (മദുവേ മാഡി നോഡു) കല്യാണം കഴിച്ചു നോക്കു എന്നായി.

പാരമ്പര്യമായി വൈദ്യന്മാരും അധ്യാപകരുമുള്ള പ്രശസ്‌ത തീയ്യ തറവാടാണു വാഴേക്കണ്ടി കുടുംബം. 1880 കാലഘട്ടത്തിലാണു മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നു വന്നിരുന്ന മണക്കാടൻ ബാപ്പു കതിരുരിൽ നിന്നു വാഴേക്കണ്ടിയിൽ വീടു വെച്ചു താമസം തുടങ്ങിയത്. ആനയുണ്ടായിരുന്ന തറവാടായിരുന്നു ഇവരുടേത്. മണക്കാടൻ ബാപ്പുവിൻ്റെ മകനാണു വാഴേക്കണ്ടി ഗോവിന്ദൻ വൈദ്യർ. വാഴേക്കണ്ടി ഗോവിന്ദൻ വൈദ്യരുടെയും ഭാര്യ കല്യാണിയുടെയും മക്കളാണു കുഞ്ഞി, ചാത്തുക്കുട്ടി വൈദ്യർ, ദേവകി, കുഞ്ഞിരാമൻ കമ്പൗണ്ടർ, കൃഷ്‌ണൻ മേനോൻ, ഡോക്ടർ അച്ചു, നാണി ടീച്ചർ, അനന്തൻ മാസ്‌റ്റർ എന്നിവർ.

കുഞ്ഞിയുടെ മകൻ വി കെ മാധവൻ കേരളത്തിലെ റജിസ്ട്രേഷൻ ഐജിയായിരുന്നു. വി കെ ശ്രീരാമനും വി കെ ദീപയുമാണ് അദ്ദേഹത്തിൻ്റെ മക്കൾ. തലശ്ശേരി കൊളശ്ശേരിയിലെ ഡോക്ടർ സദാനന്ദനാണു ദീപയുടെ ഭർത്താവ്. വി കെ ശ്രീരാമൻ്റെ ഭാര്യ സീമ തലശ്ശേരിയിലെ പ്രശസ്‌തമായ സന്തോഷ് ഹോസ്‌പിറ്റലിന്റെ ഉടമ ഡോക്ടർ ഭരതൻ്റെ മകളാണ്. ചാത്തുക്കുട്ടി വൈദ്യരുടെ മക്കൾ ഭരതൻ മാസ്‌റ്റരും ഭാർഗവി ടീച്ചറുമാണ്. ദേവകിയുടെ മക്കളാണു ഭാസ്‌കരനും ബാബു എന്ന പ്രഭാകരനും. നീലഗിരിയിൽ ജോലി ചെയ്‌തിരുന്ന കുഞ്ഞിരാമൻ കമ്പൗണ്ടരുടെ മക്കളാണ് ഡോ. രമയും പ്രൊവിഡൻസ് കോളേജിലെ പ്രൊഫസർ രതിയും. അച്ചു ഡോക്ടറാണു പ്രദേശത്തെ ആദ്യത്തെ ഡോക്ടർ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വീണു താടിക്കു മുറിവു പറ്റിയ എന്നെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. അനന്തൻ മാസ്‌റ്ററുടെയും ഭാര്യ ജാനുവിന്റേയും മക്കളാണ് ശശിധരൻ, പ്രേമലത, സുജാത, മുരളീധരൻ എന്നിവർ.

കുടകിൽനിന്നു സർവേ ഡിപ്ലോമ എടുത്ത കൃഷ്ണനു പൊയിലൂരിൽ അംശം അധികാരിയായി ജോലി കിട്ടി. പിന്നീട് അദ്ദേഹം കൃഷ്ണൻ മേനോനായി. പൊയിലുരിലേക്കു താമസം മാറിയ കൃഷ്ണ‌ൻ മേനോനെ പിആർ കുറുപ്പ് കേസുകൊടുത്ത് ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്യിച്ചിരുന്നു. കുറിച്യരുടെയും പണിയരുടെയും സ്ഥലങ്ങൾ തൻ്റെ ഇഷ്‌ടക്കാർക്കു പതിച്ചു നൽകാൻ വിസമ്മതിച്ചതാണു പിആറിനെ ചൊടിപ്പിച്ചത്. കേസ് ജയിച്ചെങ്കിലും കൃഷ്‌ണൻ മേനോൻ ആത്മാഭിമാനത്തോടെ ജോലി വേണ്ടെന്നു വെച്ചു. അന്നുമുതൽ തുടങ്ങിയതാണു പിആറുമായുള്ള ശത്രുത. വാഴേക്കണ്ടി കൃഷ്‌ണൻ മേനോൻറെയും കുഞ്ഞിപ്പള്ളിയിലെ ചിറയിൽ തറവാട്ടിൽ രോഹിണിയുടെയും മകളാണു സത്യവതി. നിരവധി അധ്യാപകരുള്ള കുടുംബമാണു കുഞ്ഞിപ്പള്ളി യിലെ ചിറയിൽ തറവാട്.

വാഴേക്കണ്ടി ഗോവിന്ദൻ വൈദ്യരുടെ ഭാര്യ കല്യാണിയുടെ ജ്യേഷ്ഠത്തി ചീരുവിൻ്റെ മകളാണു മാണിക്യം. മുള്ളൻ പുറത്ത് പുതിയപുരയിൽ ഒണക്കൻന്റെയും മാണിക്യത്തിന്റെയും മകനാണു കമ്പൗണ്ടർ ബാലൻ. ചീരു, കല്യാണി, ചാത്തുക്കുട്ടി, അച്യുതൻ എന്നിവരാണു കമ്പൗണ്ടർ ബാലന്റെ സഹോദരങ്ങൾ. കല്ലിക്കണ്ടിയിൽ ജോലി ചെയ്‌ത ആദ്യത്തെ കമ്പൗണ്ടറായിരുന്നു മുള്ളൻ പുറത്ത് പുതിയപുരയിൽ ബാലൻ. ഡോക്‌ടർ അബ്ദുള്ളയുടെ ക്ലിനിക്കിലായിരുന്നു അദ്ദേഹത്തിനു ജോലി. ആക്ഷൻ കാലത്തെ അക്രമങ്ങൾക്കിടയിലും സൈക്കിളിൽ വീടുകളിൽ പോയി അദ്ദേഹം ഇൻജെക്‌ഷൻ വെച്ചു കൊടുത്തിരുന്നു. 1975ൽ അദ്ദേഹം മസ്‌കറ്റിലേക്കു പോയി. പുത്തൂർ മേഖലയിലെ ആദ്യ ഹിന്ദു ഗൾഫ്കാരനായ ചമത കുമാരനാണ് അദ്ദേഹത്തിനു വിസ നൽകിയത്. പിന്നീട് അബുദാബിയിലേക്കു മാറിയ ബാലൻ അവിടെ സൈന്യത്തിൽ കമ്പൗണ്ടറായിരുന്നു.

സിന്ധുവിന്റെ വീട്ടുകാർ ബാംഗ്ലൂരിൽ എന്നെപ്പറ്റി അന്വേഷിച്ചിരുന്നു. അനന്തൻ മാസ്‌റ്റരുടെ മകൾ സുജാതയുടെ ഭർത്താവ് ആര്യപ്പള്ളി നാണു ബാംഗ്ലൂരിൽ വ്യാപാരിയാണ്. ഗംഗനഹള്ളിയിൽ ആര്യാസ് ബേക്കറി നടത്തുന്ന നാണു സജീവ സിപിഎം പ്രവർത്തകനാണ്. സുജാതയുടെ സഹോദരൻ മുരളി വന്ദനയിൽ എന്റെ സഹപാഠിയായിരുന്നു. നാട്ടിൽനിന്ന് എത്തിയ മധു, അജിത് എന്നിവർക്ക് ആര്യപ്പള്ളി നാണുവിൽനിന്ന് എന്നെക്കുറിച്ച് വ്യക്തത കിട്ടിയില്ല. പിന്നീട് രമ്യാ ട്രാവൽസ് ഉടമ രമ്യാ രാഘവനോടാണ് എന്നെക്കുറിച്ച് അന്വേഷിച്ചത്. എൻ്റെ പെങ്ങളെയാണു സത്യൻ അന്വേഷിച്ചതെങ്കിൽ കല കല്യാണം കഴിച്ചുനൽകാൻ ഞാൻ തയ്യാറാകും എന്നായിരുന്നു അദ്ദേഹം അവരോടു പറഞ്ഞത്. ബാംഗ്ലൂരിൽ വന്നതുമുതൽ എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണു രമ്യാ രാഘവൻ. അദ്ദേഹം എൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകിയിരുന്നു. രമ്യാ രാഘവനാണ് സിന്ധുവുമായുള്ള എൻ്റെ വിവാഹം നടക്കാൻ മുഖ്യകാരണം.

സജീവ കമ്മ്യൂണിസ്റ്റ് കുടുംബമായ വാഴേക്കണ്ടിക്കാർ കോൺഗ്രസുകാരനായ എനിക്കു പെണ്ണ് അയക്കുന്നതിനെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം എതിർത്തിരുന്നു. കല്യാണം, ഗൃഹപ്രവേശം, എന്തിനു മരണവീടുകളിൽ പോലും രാഷ്ട്രീയ അയിത്തം പ്രകടമായിരുന്നു. മംഗളകർമങ്ങൾക്കും മറ്റാവശ്യങ്ങൾക്കും രാഷ്ട്രീയം നോക്കി ആളുകളെ ക്ഷണിക്കുന്നതായിരുന്നു പാനൂർ മേഖലയിലെ അവസ്ഥ. എൻ്റെ കല്യാണം മുടക്കാൻ കുന്നോത്തുപറമ്പ് പ്രദേശത്തെ സിപിഎം പ്രവർത്തകരും ഏറെ ശ്രമിച്ചു. ഇതു പരാജയപ്പെട്ടപ്പോൾ കല്യാണം അലങ്കോലപ്പെടുത്താനായിരുന്നു പിന്നീടുള്ള നീക്കം. കോൺഗ്രസിന്റെ കണ്ണൂരിലെ അമരക്കാരൻ കെ സുധാകരൻ പങ്കെടുക്കുമെന്നറിഞ്ഞു കമ്മിറ്റി വിളിച്ചു കല്യാണവുമായി സഹകരിക്കരുതെന്നു തീരുമാനമെടുത്തിരുന്നു. കോയ്യോട്ടുമ്മൽ ഗോവിന്ദനാണു ഇടവലക്കാരെ വിലക്കിയത്. അതിനാൽ ചിലർ കല്യാണത്തിനു പങ്കെടുത്തില്ല. എന്നാൽ അന്നു രാത്രിയോടെ കാര്യങ്ങൾ എനിക്ക് അനുകൂലമായി.

ബാംഗ്ലൂരിൽനിന്നും കേരളത്തിൻ്റെ പല ഭാഗങ്ങളിൽനിന്നുമായി നിരവധി ശിഷ്യരും സുഹൃത്തുക്കളും കല്യാണത്തലേന്നു കുയിമ്പിൽ എത്തിയിരുന്നു. ഇവരെയൊക്കെ താമസിപ്പിച്ചതും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും പരിസരത്തുളള വീട്ടുകാരാണ്. നാട്ടുകാരുടെ സ്നേഹവും സഹകരണവും അനുഭവിച്ച ദിനങ്ങളായിരുന്നു അത്. രാത്രി കരാട്ടെ പ്രദർശനം ഉണ്ടായിരുന്നു. കല്യാണത്തിനു സഹകരിക്കാത്ത എടവലക്കാരും ഇതു കാണാൻ വന്നിരുന്നു. പിറ്റെ ദിവസം കല്യാണത്തിനും വന്നു.

1995 മാർച്ച് 8നു വനിതാദിനത്തിൽ എൻ്റെ 30-ാം വയസ്സിലായിരുന്നു വാഴേക്കണ്ടി സിന്ധുവുമായുള്ള വിവാഹം. കല്യാണം ഭംഗിയായി നടന്നതും പെൺവിലക്കു പരസ്യമായതും ചിലരെ അലോസരപ്പെടുത്തിയിരുന്നു. ജാള്യം മാറ്റാൻ അവർ പ്രതികരിച്ചതു ബോംബേറിലൂടെയാണ്. കുയിമ്പിലെ വീട്ടുമതിലിൽ ബോംബെറിഞ്ഞാണ് ഇവർ അരിശം തീർത്തത്. പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.

സിന്ധുവിന്റെ ബന്ധുക്കളിൽ പലരെയും എനിക്കു നേരത്തെ അടുത്തറിയാമായിരുന്നു. ചാത്തുക്കുട്ടി വൈദ്യരുടെ മകൻ ഭരതൻ മാസ്റ്ററാണ് എന്നെ മെയ്ക്കപ്പ് മേഖലയിലേക്കു കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭാര്യ പത്മജടീച്ചർ എന്നെ അവരുടെ മൂത്ത മകൻ്റെ സ്ഥാനത്താണു കണ്ടിരുന്നത്. ജനതാദളിന്റെ സജീവ പ്രവർത്തകയായ ടീച്ചർ കുന്നോത്തുപറമ്പ് പഞ്ചായത്ത് മെമ്പറായിരുന്നു.

സിന്ധുവിന്റെ അമ്മമ്മയുടെ വീട്ടിൽ എത്തിയപ്പോഴാണു വർഷങ്ങൾക്കുമുൻപ് ഞാൻ അവിടെനിന്നു ഭക്ഷണം കഴിച്ച കാര്യം മനസ്സിലായത്. വടക്കേ പൊയിലൂരിൽ നടന്ന ഗ്രാമോത്സവത്തിൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്. ഇവരുടെ വീടിന്റെ മുന്നിലായിരുന്നു പരിപാടി. പുറത്തുനിന്നു വന്നവർക്കു മേനോന്റെ വീട്ടിലായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. സിന്ധുവിൻ്റെ മച്ചുനൻ സുരേഷ് എന്റെ സുഹൃത്താണ്. അദ്ദേഹം എൻ്റെ കൂടെ പല വേദികളിലും ഡിസ്കോ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.

സത്യനാമധാരികളുള്ള കുടുംബമാണിത്. സിന്ധുവിന്റെ അമ്മ സത്യവതി. അവരുടെ ജ്യേഷ്‌ഠത്തി സത്യഭാമ. ജ്യേഷ്ഠന്റെ പേര് സത്യനാഥൻ. ഇവരുടെ കുടുംബത്തിൽ ബന്ധുവായി ഈ സത്യനും. സത്യവതിയുടെ മൂത്ത സഹോദരൻ ഗോവിന്ദദാസൻ അധ്യാപകനാണ്. സത്യഭാമയുടെയും ഭർത്താവ് പത്മനാഭന്റെയും മക്കളാണ് മധു, മനു, സ്‌മിത, മഞ്ജു എന്നിവർ. മധുവിന്റെയും ഭാര്യ സരിതയുടെയും മകനാണു ലിയോൺ. മനുവിന്റെ ഭാര്യ സുനിത മഞ്ജുവിൻ്റെ ഭാര്യ സിന്ധു. സ്‌മിതയുടെ ഭർത്താവ് കൊയിലാണ്ടിയിലെ സതീശൻ. അവർക്കു മകൾ നേഹ.

20 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം 1995ലാണു സിന്ധുവിന്റെ അച്ഛൻ തിരികെ വന്നത്. അദ്ദേഹം വരുമ്പോൾ എനിക്കു പുതിയൊരു ടൊയോട്ട കൊറോള കാറും റാഡോ വാച്ചും കൊണ്ടുവന്നിരുന്നു. വാച്ച് ഞാൻ എടുക്കുകയും കാർ സ്നേഹപുർവം നിരസിക്കുകയും ചെയ്തു‌. പിന്നിട് അദ്ദേഹം ഈ കാർ വിറ്റു. കല്യാണത്തിനു ശേഷം ഞങ്ങൾ ചന്ദ്രാ ലേ ഔട്ടിലെ കൈ ലൈൻ അപ്പാർട്ടുമെൻ്റിൽ താമസം തുടങ്ങി. പതിനൊന്നു വർഷത്തെ ഇവിടത്തെ ജീവിതത്തിനിടയിൽ ധാരാളം കരാട്ടെ കുട്ടികളുമായും സ്നേഹിതരുമായും ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞു. ഞങ്ങൾ അമ്മയുടെ സ്ഥാനത്തു കാണുന്ന ലൗലി, മകൾ ഫ്രാൻ സിന, ഭർത്താവ് ഉമേഷ്, മക്കൾ ധന്യ, ദിയ, സഹോദരൻ ഫെലിക്സ് എന്നിവരായിരുന്നു സഹായത്തിന്. ഞാൻ വീട്ടിൽ ഇല്ലാത്ത പല സന്ദർഭങ്ങളിലും മക്കൾക്ക് അസുഖം വരുമ്പോൾ ഫ്രാൻസിനയാണു നോക്കിയിരുന്നത്.

1996 മാർച്ച് 28നാണ് ഞങ്ങൾക്കു കടിഞ്ഞൂൽ സന്താനം പിറന്നത്. തലശ്ശേരിയിലെ ഡോക്‌ടർ വേണുഗോപാലാണു സിന്ധുവിനു ഗർഭകാല ശുശ്രൂഷ നൽകിയത്‌. ജോസ്‌ഗിരി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു സുഖപ്രസവം. ബാംഗ്ലൂരിലായിരുന്ന ഞാൻ പിറ്റേ ദിവസമാണ് ആശുപത്രിയിലെത്തിയത്. 28 കുളി കഴിഞ്ഞു പിറ്റേന്നു തന്നെ കുഞ്ഞിനെ കുയിമ്പിൽ കൊണ്ടുപോയി അച്ഛച്ഛനെ കാണിച്ചിരുന്നു. വാർധക്യ സഹജമായ വയ്യായ്ക കാരണം അദ്ദേഹം കിടപ്പിലായിരുന്നു. പിറ്റേ ആഴ്‌ചയാണ് അച്ഛച്ഛൻ മരിച്ചത്. എന്റെ മകനെ കാണാൻ വേണ്ടി മാത്രം അത്രയും നാൾ അച്ഛച്ഛൻ ജീവിച്ചിരുന്നതുപോലെയായിരുന്നു അത്. 1996 മെയ് 2ന് ഞാൻ ബാംഗ്ലൂരിൽ എൽഎൽബി പരീക്ഷ എഴുതുമ്പോഴാണ് അച്ഛച്ഛന്റെ മരണവിവരം അറിഞ്ഞത്.

പുലയുമായി ബന്ധപ്പെട്ടു മാമനു വീട്ടിൽനിന്ന് ഇറങ്ങാൻ പാടില്ലാത്തതിനാൽ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചതും മറ്റു കാര്യങ്ങൾ ചെയ്തതും ഞാനാണ്. മണ്ണുനുള്ളൽ കഴിഞ്ഞതിന്റെ പിറ്റേന്നാൾ തിരുനെല്ലി അമ്പലത്തിൽ പിണ്ഡം സമർപ്പിച്ചു. മാമനും രാജനും ഞാനുമാണു ബലിതർപ്പണം ചെയ്തത്. എന്റെ ആദ്യ തിരുനെല്ലി യാത്രയായിരുന്നു ഇത്.

മലബാറിലെ പ്രമുഖ വിഷ്‌ണുക്ഷേത്രമാണു തിരുനെല്ലി അമ്പലം. വനവാസകാലത്തു പിതാവിൻ്റെ മരണ വാർത്തയറിഞ്ഞ ശ്രീരാമൻ ബലിതർപ്പണം നടത്തിയ സ്ഥലമാണ് ഇത് എന്നാണ് ഐതിഹ്യം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണു തിരുനെല്ലി അമ്പലം. ബ്രഹ്മാവാണ് ഇവിടെ മഹാ വിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയത് എന്നാണു വിശ്വാസം. ജനനം മുതൽ മരണം വരെയും മരണാനന്തരവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആചാരകർമങ്ങളും ചെയ്യാൻ കഴിയുന്ന ഏക ക്ഷേത്രമാണിത്. ബ്രഹ്മഗിരി പർവതത്തിൽനിന്ന് ഒഴുകുന്ന പാപ നാശിനിയിലാണ് ഇവിടെ മരണാനന്തര കർമങ്ങൾ നടത്തുന്നത്. ഈ പ്രവാഹത്തിനു സർവ പാപങ്ങളിൽനിന്നും മോചനം നൽകാനുള്ള ദിവ്യശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. രാജീവ് ഗാന്ധിയുടേതടക്കം പല പ്രമുഖരുടെയും ചിതാഭസം ഇവിടത്തെ പാപനാശിനിയിൽ നിമജ്ജനം ചെയ്‌തിട്ടുണ്ട്. മലമുകളിൽനിന്ന് ക്ഷേത്രത്തിലേക്കു വെള്ളം കൊണ്ടുവരുന്ന കൽപ്പാത്തി തിരുനെല്ലിയിലെ വേറിട്ട കാഴ്ചയാണ്.

എന്റെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്ന അച്ഛച്ഛൻ ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയത് എന്റെ വീടു പണിയാണ്. അസുഖവിവരം അന്വേഷിക്കാൻ എത്തുമ്പോഴൊക്കെ എന്റെ മോന് ഇനി നിങ്ങൾ മാത്രമേ ഉള്ളുവെന്ന് അദ്ദേഹം എന്റെ ഭാര്യവീട്ടുകാരോടു പറയുമായിരുന്നു. ഞാൻ സ്‌കൂളിൽ നിന്ന് എത്തിയാൽ മാത്രമേ അച്ഛച്ഛൻ വൈകുന്നേരം വീട്ടിൽനിന്നു ഇറങ്ങുകയുള്ളൂ. വൈകിയാൽ അദ്ദേഹം സ്‌കൂളിലേക്ക് അന്വേഷിച്ചു വരും. വെള്ളിയാഴ്‌ചകളിൽ വൈകുമെന്ന് അറിയാമെങ്കിലും എന്നെ അന്വേഷിച്ചുള്ള വരവ് മുടക്കാറില്ല. ദൂരെനിന്ന് എന്നെ കണ്ടാൽ അദ്ദേഹം തിരിച്ചു നടക്കും. നിനക്കു മാത്രമേ അച്ഛച്ഛനുള്ളുവെന്നു പറഞ്ഞു കൂട്ടുകാർ എന്നെ കളിയാക്കും. അതെനിക്കു ജാള്യം ഉണ്ടാക്കിയിരുന്നു. മക്കൾ സ്‌കൂളിൽ നിന്നുവരുന്ന വാഹനം അൽപ്പം വൈകിയാൽ സിന്ധു അനുഭവിക്കുന്ന വിഷമം കണ്ടപ്പോഴാണ് അച്ഛച്ഛന്റെ അന്നത്തെ വേവലാതിയുടെ തീവ്രത എനിക്കു മനസ്സിലായത്.

🟥

അടുത്ത അധ്യായം ▶ ധാരണയ്ക്കപ്പുറം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: മദുവേ മാഡി നോഡു

 

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

Related Articles

Popular Categories