ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് വിജയകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ കേസിലെ മറ്റൊരു പ്രതിയായ മുൻ അംഗം കെ.പി. ശങ്കർദാസ് മാത്രമാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്.

ഏപ്രില്‍ രണ്ടാം വാരത്തോടെ ശങ്കർദാസിനും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും. വിജയകുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്ഷേത്ര സ്വത്തുക്കള്‍ കൈക്കലാക്കാൻ ശ്രമിച്ചു. തനിക്കുള്ള സ്വാധീനം ഉപയോഗിച്ച്‌ കേസിന് ആസ്പദമായ നിർണ്ണായക രേഖകള്‍ നശിപ്പിച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തനിക്ക് അനുകൂലമായ മൊഴി നല്‍കാൻ പ്രേരിപ്പിച്ചു.

സ്വർണ്ണപ്പാളികള്‍ കടത്തുന്നതില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബോർഡിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ക്രമക്കേടുകള്‍ നടന്നതെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയിരുന്നു. മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ തീരുമാനങ്ങളെ ബോർഡ് അംഗങ്ങള്‍ പിന്തുണച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

SUMMARY: Sabarimala gold theft case: Former Devaswom Board member N Vijayakumar granted bail

Hot this week

ലഹരി മാഫിയക്കെതിരെ മിന്നൽ വേട്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ 368 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. 'ഓപ്പറേഷൻ തൂഫാൻ: ദി...

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്‌മെന്റ്...

വമ്പൻ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ നിയമനങ്ങള്‍, ബെംഗളൂരുവിന് 2,000 കോടിയുടെ അടിസ്ഥാന വികസന പാക്കേജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ...

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

Related Articles

Popular Categories