ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഹലസൂരു സോണ്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ സുജ ഗോപകുമാര്‍, സന്ധ്യ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചെയര്‍പേഴ്‌സണ്‍ അനില ജിതേഷ് അധ്യക്ഷത വഹിച്ചു.
സോണ്‍ ചെയര്‍മാന്‍ ജയകുമാര്‍, കണ്‍വീനര്‍ ജയപ്രകാശ് ,വനിത വിഭാഗം കണ്‍വീനര്‍ വിദ്യ രാജന്‍, ഗീത ശശികുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ ശുഭ ദിനേശ്, പ്രീത ബാലകൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍മാരായ അശ്വതി സന്തോഷ്, രത്‌ന പ്രദീപ്, ഫിനാന്‍സ് കണ്‍വീനര്‍ സന്ധ്യ രാജേഷ്, ബിന്ദു ശശി, മഞ്ജു വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. മോട്ടിവേഷന്‍ ക്ലാസും കലാപരിപാടികളും നടന്നു.
SUMMARY: Kerala Samajam Halasuru Zone Women’s Day Celebration















