തിരുവനന്തപുരം, കോഴിക്കോട് മെട്രോ നടപ്പാക്കും, എയിംസിനേക്കാൾ മികച്ച ആശുപത്രി; എൽഡിഎഫ്‌ പ്രകടനപത്രിക

കോഴിക്കോട്: വമ്പൻ പ്രഖ്യാപനങ്ങളുമായി ഇടതുമുന്നണി പ്രകടനപത്രിക. മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രിക പ്രകാശനം ചെയ്തത്. കോഴിക്കോട് നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് പ്രകാശ്ബാബു, കെ കൃഷ്ണൽകുട്ടി, എ കെ ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ്, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം വീണ്ടും അവഗണന തുടർന്നാൽ അന്തർ ദേശീയ തലത്തിൽ എയിംസിനേക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി കൊണ്ടുവരും എന്നതടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​ക്കു​ള്ള 60 ഇ​ന പ​രി​പാ​ടി​യും 950 നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്. വികസനം, ക്ഷേമം എന്നിവക്കുപുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.

എല്ലാ ക്ഷേമപെൻഷനുകളും 3000 രൂപ ആക്കും,ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങിയവയും വാഗ്ദാനത്തിലുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഇത്തവണ രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്.

വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് രണ്ടുലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം , പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേ​റ്റിവി​റ്റി കാർഡ് നൽകും, പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും, മാദ്ധ്യമ പ്രവർത്തക ക്ഷേമനിധി, പത്രപ്രർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്​റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും, ഡിസൈൻഡ് സ്മാർട്ട് റോഡുകൾ നിർമ്മിക്കും എന്നിവയും ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ നടപ്പാക്കും, കെ എസ് ആർ ടി സി യിൽ ശമ്പള- പെൻഷൻ പരിഷ്‌കരണം,വാട്ടർ മെട്രോ മ​റ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും, എല്ലാ റേഷൻ കടകളും കെ സ്​റ്റോറുകളാക്കാൻ പദ്ധതി, എല്ലാ വാർഡുകളിലും 30 മിനി​റ്റ് ഫി​റ്റ്നസ് സർക്കിളുകൾ, ഇതിനായി 30 മിനി​റ്റ് വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ കളിസ്ഥലമോ പാർക്കോ ജിമ്മോ കൊണ്ടുവരും. 2031 ആകുമ്പോൾ പേ വിഷബാധ മരണങ്ങൾ പൂർണമായും ഇല്ലാതാക്കും.
SUMMARY: Welfare pension will be increased to Rs 3000, absolute poverty will be eliminated, hospital better than AIIMS; LDF manifesto released

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories