ന​ദി​യി​ൽ തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു; ഒ​രാ​ളെ കാ​ണാ​താ​യി

ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ കാവൂര്‍ ഫാ​ൽ​ഗു​നി ന​ദി​യി​ൽ തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മു​ങ്ങി​മ​രി​ച്ചു.​ ഒ​രാ​ളെ കാ​ണാ​താ​യി.​ കുഞ്ഞത്ത്ബെയിൽ സ്വദേശി ഗണേഷ് (28) ആണ് മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന കെ.​റോ​യ​ലി​നെ (24) കാ​ണാ​താ​യി.നി​തേ​ഷ് (29) ഉ​ൾ​പ്പെ​ടെ മൂ​ന്നുപേരാണ് ചെ​റി​യ നാ​ട​ൻ വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നിറ​ങ്ങു​ക​യാ​യി​രു​ന്നു.

ന​ദി​യു​ടെ നടുക്ക് എത്തിയപ്പോള്‍ തോ​ണി പെ​ട്ടെ​ന്ന് മ​റി​യു​ക​യും മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ഴു​ക​യുമായിരുന്നു. ​നി​തേ​ഷ് നീ​ന്തി ക​ര​യി​ലെ​ത്തി. നീ​ന്താ​ൻ അ​റി​യാ​ത്ത ഗ​ണേ​ഷും റോ​യ​ലും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​യി.​

വിവരമറിഞ്ഞ് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി ഗ​ണേ​ഷി​ന്റെ മൃ​ത​ദേ​ഹം ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. റോ​യ​ലിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

SUMMARY: Youth dies after boat capsizes in river; one person missing

LEAVE A REPLY

Please enter your comment!
Please enter your name here