ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ

ദുബൈ: ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിലെ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഈ കേന്ദ്രം ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.ആക്രമണം മെഹര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ ഇന്റർനെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണ വാർത്ത പുറത്തുവരുന്നത്.

അതിനിടെ, യുഎസ് ആക്രമണത്തില്‍ ടെഹ്‌റാനില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നതായും ഇറാന്‍ സൈന്യം അറിയിച്ചു. നിര്‍മാണത്തിലിരുന്ന കറാജിലെ ബി1 പാലമാണ് തകര്‍ത്തത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ഇത്.
SUMMARY: Iran attacks Amazon data center in Bahrain

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍...

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

Related Articles

Popular Categories