ലോക ചാമ്പ്യൻഷിപ്പ് ട്രയല്‍സില്‍ പങ്കെടുക്കാനാകില്ല; വിനേഷ് ഫോഗട്ടിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരവും കോണ്‍ഗ്രസ് എം.എല്‍.എയുമായ വിനേഷ് ഫോഗട്ട് നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്തായിരുന്നു വിനേഷ് കോടതിയെ സമീപിച്ചത്.

സെപ്റ്റംബർ 14-ന് ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് തിരഞ്ഞെടുപ്പ് ട്രയല്‍സ് നടക്കുന്നത്. 2025, 2026 വർഷങ്ങളിലെ മെഡല്‍ ജേതാക്കള്‍, ദേശീയ പരിശീലന ക്യാമ്പിലുള്ളവർ, 2026-ലെ അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ എന്നിവർക്ക് മാത്രമാണ് ഡബ്ല്യു.എഫ്.ഐ യോഗ്യത നിശ്ചയിച്ചിരുന്നത്.

ഗർഭധാരണവും പ്രസവാവധിയും കാരണം തനിക്ക് കഴിഞ്ഞ വർഷങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാൻ സാധിച്ചില്ലെന്നും, പെട്ടെന്ന് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കരിയറിനെ ബാധിക്കുമെന്നും വിനേഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍, നിർദ്ദിഷ്ട മാനദണ്ഡങ്ങളില്‍ നിന്ന് വിനേഷിന് മാത്രം ഇളവ് നല്‍കുന്നത് മറ്റ് കായിക താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്ന് കോടതി നിരീക്ഷിച്ചു.

നയപരമായ കാര്യങ്ങളില്‍ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി, എന്ത് കാരണം കൊണ്ടായാലും നിർദ്ദിഷ്ട മത്സരങ്ങളില്‍ പങ്കെടുക്കാത്തവർക്ക് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം, പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വനിതാ കായിക താരങ്ങള്‍ക്കായി ഭാവിയില്‍ പ്രത്യേക മാർഗനിർദേശങ്ങളും നയങ്ങളും രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് ഡബ്ല്യു.എഫ്.ഐയോട് കോടതി നിർദ്ദേശിച്ചു.

SUMMARY: Cannot participate in World Championship trials; Delhi High Court dismisses Vinesh Phogat’s plea

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒന്നര വയസുകാരിയെ കൊല്ലാൻ പ്രേരണയായത് ഭര്‍ത്താവിന്റെ വീട്ടിലെ ഒറ്റപ്പെടലെന്ന് പ്രതിയായ അമ്മ

തിരുവനന്തപുരം: വിളവൂർക്കലില്‍ ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ...

ഭാര്യ മരിച്ച്‌ ഒരു മാസം തികയും മുമ്പെ ഭര്‍ത്താവും അതേ മുറിയില്‍ ജീവനൊടുക്കി

കാസറഗോഡ്: ജീവനൊടുക്കി ഒരു മാസം തികയും മുമ്പെ ഭർത്താവും അതേ മുറിയില്‍...

മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരുക്കേറ്റു

മൈസൂരു: നടന്‍ ഷറഫുദ്ദീന് പരുക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. സംഘട്ടന...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്....

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ ഓണാഘോഷം 13 ന്

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിൻ്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

Related Articles

Popular Categories