അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും

അമരാവതി: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം. 33കാരിയുടെ വയറ്റില്‍നിന്നാണ് ഇരുപതോളം അപൂർവ്വ വസ്തുക്കള്‍ ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.

പരിശോധനകള്‍ക്കൊടുവില്‍ ഉള്ളില്‍ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയതോടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഇവ പുറത്തെടുത്തത്. പുറത്തെടുത്ത 14 പേനകളില്‍ ഒരെണ്ണം മൂടിയില്ലാത്ത അവസ്ഥയിലായിരുന്നു. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളില്‍ തുളച്ചുകയറിയതാണ് യുവതിക്ക് കടുത്ത വേദനയുണ്ടാക്കാൻ കാരണമെന്നാണ് കരുതുന്നത്.

മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ ഇത്രയധികം സാധനങ്ങള്‍ യുവതി എങ്ങനെ വിഴുങ്ങിയെന്ന കാര്യം വ്യക്തമല്ല. പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങള്‍ വിഴുങ്ങിയതിന് പിന്നില്‍ ഈ അവസ്ഥയാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ കരുതുന്നു.

SUMMARY: Excruciating stomach pain; doctors removed 14 pens, five spoons, and a candle from the stomach of a young woman who arrived at the hospital

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎസ്‌സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി....

മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക്...

സി.എൻ.ആർ. റാവുവിന് എസ്.ഐ.ആർ. നോട്ടീസ് നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതർ

ബെംഗളൂരു: ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫസർ സി.എൻ.ആർ. റാവുവിന് കർണാടകയിലെ...

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും​ ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റും ബിജെപി...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...

ബി.എം.ടി.സി. ബസുകളുടെ തത്സമയ വിവരങ്ങൾ ഇനി ഒല, ഊബർ ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളിലും

ബെംഗളൂരു: ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ബി.എം.ടി.സി. ബസുകളുടെ തത്സമയ...

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

Related Articles

Popular Categories