തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയും സ്ഥലം മാറ്റിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം മുന്നില്‍ക്കണ്ട് ശബരിമലയിലെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക എ.ഡി.എം. തസ്തിക സൃഷ്ടിച്ചതാണ് ഉത്തരവിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. അതേസമയം തിരുവനന്തപുരം, വയനാട്, കാസറഗോഡ് ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാരെയും നിയമിച്ചു.
അനു കുമാരിയെ തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും ജിഎസ്ടി (GST) സ്പെഷ്യൽ കമീഷണറായി മാറ്റി നിയമിച്ചു. സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്ന അഞ്ജു കെ എസ് ആണ് പുതിയ കലക്ടർ. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർപേഴ്സന്റെ അധിക ചുമതലയും നൽകി. കാസറഗോഡ് ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ, സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി. ഭക്ഷ്യ സുരക്ഷ കമീഷണൽ ശ്രീധന്യ സുരേഷാണ് കാസറഗോഡ് കലക്ടർ.
ഫിഷറീസ് വകുപ്പ് ഡയറക്ടർ ചെൽസ സിനിയെ വയനാട് കലക്ടറായി മാറ്റി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു. തൊഴിൽ നൈപുണ്യ, കശുവണ്ടി വികസന വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും നൽകി. കെ ഇമ്പശേഖർ ഐഎഎസാണ് പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ.
ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി. ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എംഡി എന്നീ അധിക ചുമതലകളും നൽകിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി എംഡി ചുമതലകളിൽ നിന്ന് രേണു രാജിനെ ഒഴിവാക്കി.
എറണാകുളം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ഐ.എ.എസ്.-ന് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സി.ഇ.ഒ.യുടെ അധിക ചുമതല നല്‍കി. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേഷിന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടര്‍ ജനറലിന്റെ പൂര്‍ണ്ണ അധിക ചുമതലയും നല്‍കി.
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന അരുണ്‍ കെ. വിജയന്‍ ഐ.എ.എസ്.-നെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കെ.എസ്.ഐ.ഡി.സി.യുടെയും കെ.എസ്.ഐ.ടി.ഐ.എല്‍.യുടെയും മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സച്ചിന്‍ കുമാര്‍ യാദവിനെ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടറായി നിയമിച്ചു.
ടെക്‌നോപാര്‍ക്ക് സി.ഇ.ഒ., കെ-ഫോണ്‍ എം.ഡി. എന്നീ അധിക ചുമതലകളും സച്ചിന്‍ കുമാര്‍ യാദവിന് നല്‍കി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന സബിന്‍ സമീദിനെ വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ് (പി.ആര്‍.ഡി.) ഡയറക്ടറായി നിയമിച്ചു. എന്‍.എച്ച്.എം. മിഷന്‍ ഡയറക്ടറായിരുന്ന അനു എസ്. നായരെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു. കെ.എം.എസ്.സി.എല്‍. എം.ഡി.യുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി.
അഖില്‍ വി. മേനോനെ കായിക-യുവജനക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സംസ്ഥാന കായിക കൗണ്‍സില്‍ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിന് നല്‍കി.സുമിത് കുമാര്‍ ഠാക്കൂറിന് ടൂറിസം അഡീഷണല്‍ ഡയറക്ടറുടെ ചുമതലയോടൊപ്പം കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി.) എം.ഡി.യുടെ ചുമതലയും നല്‍കി.
SUMMARY: Reshuffle at the top level of the IAS; new Collectors for Thiruvananthapuram, Wayanad, and Kasaragod districts.















