ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻസിന് വിരാമമിട്ട് ഷി ജിൻപിങ്ങിന്‍റെ സന്ദർശന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.

ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. പിന്നാലെയാണ് മന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്‍റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏഴ് വർഷത്തിനിടയിലെ ഷി ജിൻപിങ്ങിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഉച്ചകോടിക്കായി റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ ഈ ആഴ്ച അവസാനം ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിൽ ചാണക്യപുരിയിലെ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11 ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു നേതാക്കളും പാലം വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങിയ ശേഷമായിരിക്കും ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലേക്ക് തിരിക്കുക.

സന്ദർശനം ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താനും നിലവിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും അവസരം നൽകും. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ന്യൂഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2019 ഒക്ടോബറിലാണ് ജിൻപിങ് ഇതിനുമുമ്പ് ഇന്ത്യ സന്ദർശിച്ചത്. അന്ന് മഹാബലിപുരത്ത് വെച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
SUMMARY: BRICS Summit: Xi Jinping to arrive in India on Saturday; visit after 7 years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ദീപ്തി ഭാരവാഹികള്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

കൊടുംക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന...

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്‌ഇബി. വൈദ്യുതി...

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി...

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി

കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യാത്രക്കാരോടും കാല്‍നടയാത്രക്കാരോടും മോശമായി പെരുമാറുകയും...

‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്‌ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി....

Related Articles

Popular Categories