ഇസ്രയേൽ ആക്രമണം; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന ഹര്‍ഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകര്‍ക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇസ്രയേല്‍ നടപ്പിലാക്കിയത്. ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനാണ് ഇസ്രയേല്‍ വധിച്ച അലി യൂസഫ് ഹര്‍ഷി.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനനിൽ ഉടനീളം 100 കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 254 പേർ ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1,165ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്‌നസ്’ (Operation Eternal Darkness) എന്ന് ഇസ്രയേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ നൂറിലധികം വ്യോമാക്രമണങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ നടന്നത്.

ബെയ്റൂത്ത്, സിഡോണ്‍, ടയര്‍, ബിഖ താഴ്വര എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രങ്ങളും നിര്‍മാണ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണത്തില്‍ ലെബനന്‍ സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലെബനന് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു.
SUMMARY : Israeli attack; Hezbollah leader Ali Yousef Harshi killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

Related Articles

Popular Categories