ടിസിഎസ് 10 കെ മാരത്തൺ; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, ഇതു വഴിയുള്ള യാത്ര ഒഴിവാക്കുക

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അംബേദ്കർ വീഥി, കബൺ റോഡ്, സിടിഒ ജംക്‌ഷൻ, മണിപ്പാൽ സെന്റർ, കാമരാജ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിലാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിധാന സൗധയിലേക്കുള്ള  എല്ലാ വാഹനങ്ങൾക്കും പ്രവേശനം നിരോധിച്ചു.

മറ്റ് നിയന്ത്രിത റൂട്ടുകൾ: സെന്റ് ജോൺസ് റോഡ് (ഡിക്കൻസൺ റോഡ് മുതൽ വീരപിള്ളൈ സ്ട്രീറ്റ് വരെ), കാമരാജ് റോഡ്, ഇൻഫൻട്രി റോഡ്, ലേഡി കഴ്‌സൺ റോഡ് എന്നിവയുടെ ഭാഗങ്ങൾ പരിപാടി നടക്കുന്ന സമയത്ത് അടച്ചിരിക്കും.

ഇതര വഴികൾ

മജസ്റ്റിക്/സിറ്റി മാർക്കറ്റ് ഭാഗത്തേക്ക്: ക്വീൻസ്‌ റോഡിൽ നിന്നുള്ള വാഹനങ്ങൾ ബാലെകുന്ദ്രി ജംഗ്ഷനിൽ നിന്ന് കണ്ണിംഗ്‌ഹാം റോഡ്, ചന്ദ്രി ജംഗ്ഷൻ വഴി ചാലൂക്യ സർക്കിളിൽ എത്തണം.

ബിഎംടിസി ഗതാഗതം: ശിവാജിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് മജസ്റ്റിക്കിലേക്കോ കെആർ മാർക്കറ്റിലേക്കോ പോകുന്ന ബസുകൾ വെങ്കടസ്വാമി നായിഡു റോഡ്, കണ്ണിംഗ്ഹാം റോഡ് വഴി സഞ്ചരിക്കണം.

എം.ജി. റോഡിൽ നിന്ന് ഹലസുരുവിലേക്ക് പോകുന്ന യാത്രക്കാർ വെബ്‌സ് ജംഗ്ഷൻ, ട്രിനിറ്റി ജംഗ്ഷൻ, സ്വാമി വിവേകാനന്ദ റോഡ് എന്നിവ ഉപയോഗിക്കണം.

വലിയ ചരക്ക് വാഹനങ്ങൾക്ക് സിബിഡിയിൽ പ്രവേശനം നിരോധിച്ചിരിക്കുന്നു. ഓൾഡ് മദ്രാസ് റോഡിലുള്ളവ എൻ‌ജി‌ഇ‌എഫ് ജംഗ്ഷനിൽ നിന്ന് സുരഞ്ജൻ ദാസ് റോഡ് വഴി ഓൾഡ് എയർപോർട്ട് റോഡിൽ എത്തണം.

കസ്തൂർബ റോഡ്, സെന്റ് മാർക്ക്സ് റോഡ്, കബ്ബൺ പാർക്കിന്റെ ചുറ്റളവ് എന്നിവ നോ-പാർക്കിംഗ് സോണുകളിൽ ഉൾപ്പെടുന്നു. മാരത്തണില്‍ പങ്കെടുക്കുന്നവർക്കും കാണികൾക്കും യുബി സിറ്റി, ശിവാജിനഗർ ബസ് സ്റ്റാൻഡ് അല്ലെങ്കിൽ ചർച്ച് സ്ട്രീറ്റിലെ ശോഭ മാൾ എന്നിവിടങ്ങളിൽ പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഉപയോഗിക്കാം. എംഎസ് ബിൽഡിംഗ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിംഗ് ലഭ്യമാണ്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

Related Articles

Popular Categories