ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് യമനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർ പൂർണ ആരോഗ്യവാന്മാരാണെന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണെന്നും എംബസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.
ഒക്ടോബർ അവസാന വാരം യമൻ തീരത്തുണ്ടായ ചില സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ അവിടെ കുടുങ്ങിയത്. റെഡ് സീ (ചെങ്കടൽ) മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങൾക്കിടയിലാണ് കേന്ദ്ര സര്ക്കാരിന്റെ രക്ഷാപ്രവർത്തനം നടന്നിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ കപ്പൽയാത്രകളും ദുഷ്‌കരമായിരിക്കുകയാണ്.
SUMMARY:19 Indian sailors stranded in Yemen for two weeks freed
















