മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു, ഗവർണർ രാജി സ്വീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞു. കണ്ണൂരിലുള്ള മുഖ്യമന്ത്രി, വൈകിട്ട് ഏഴ് മണിയോടെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗം റദ്ദാക്കിയ ശേഷമാണ് അദ്ദേഹം രാജിവെച്ചത്. ഗവർണർ രാജേന്ദ്ര അർലേക്കർക്കാണ് മുഖ്യമന്ത്രി തന്റെ രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചു.

അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട യുഡിഎഫ് ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്. സീറ്റ് വിഭജനത്തില്‍ ഒരു അപസ്വരം പോലും ഉണ്ടായില്ല. മൂന്ന് സീറ്റ് ഘടക കക്ഷികള്‍ കോണ്‍ഗ്രസിന് അധികം തന്നു. നന്നായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് പോകരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. തീരുമാനം വളരെ പെട്ടന്നുണ്ടാകും – അദ്ദേഹം പറഞ്ഞു.
SUMMARY: Chief Minister Pinarayi Vijayan resigns, Governor accepts resignation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി....

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളില്‍. അമ്പലപ്പുഴ...

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

മണ്ണന്തല രഞ്ജിത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം...

ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം പിറ്റ്ബുള്‍ നായയെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍...

Related Articles

Popular Categories